Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ടൈംലെസ്സ് ലക്ഷ്മണ്‍’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു


വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളെ ആധാരമാക്കിയുള്ള കോഫി ടേബിള്‍ ബുക്ക് ‘ടൈംലെസ്സ് ലക്ഷ്മണ്‍’ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പ്രകാശനം ചെയ്തു. തദവസരത്തില്‍ സംസാരിക്കവെ, ഈ അനന്തമായ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്മണിന്റെ രചനകളുടെ ബൃഹത്തായ നിധിയിലേയ്ക്കുള്ള ഒരു ഉള്‍ക്കാഴ്ച ഈ പുസ്തകം വഴി ലഭിക്കുമെന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി.

പതിറ്റാണ്ടുകളിലൂടെയുള്ള ലക്ഷ്മണിന്റെ കാര്‍ട്ടൂണുകള്‍ പഠിക്കുന്നത്, കാലഘട്ടത്തിന്റെ സാമൂഹ്യ ശാസ്ത്രവും, സാമൂഹിക -സാമ്പത്തിക പരിതസ്ഥിതികളും മനസിലാക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗ്ഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ഉദ്യമം കേവലം ലക്ഷ്മണിന് വേണ്ടിയോ, അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വേണ്ടിയോ മാത്രമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലക്ഷ്മണിന്റെ ചെറിയ ഒരംശം കോടിക്കണക്കിന് ജനങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളിലെ സാധാരണക്കാരന്‍ കാലഹരണപ്പെടാത്തതും ഇന്ത്യ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഇന്ത്യാക്കാര്‍ക്കും, എല്ലാ തലമുറയില്‍പ്പെട്ട ജനങ്ങള്‍ക്കും അദ്ദേഹത്തിന്റെ വികാരങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരനെ കേന്ദ്ര ബിന്ദുവാക്കി കൊണ്ട് പത്മാ പുരസ്‌ക്കാര നിര്‍ണ്ണയ പ്രക്രിയയില്‍ എപ്രകാരമാണ് മാറ്റം വരുത്തിയതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

***