Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി പ്രയാഗ്‌രാജില്‍; പുതിയ വിമാനത്താവള കോംപ്ലക്‌സും കുംഭമേളയുടെ സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രവും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി പ്രയാഗ്‌രാജില്‍; പുതിയ വിമാനത്താവള കോംപ്ലക്‌സും കുംഭമേളയുടെ സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രവും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി പ്രയാഗ്‌രാജില്‍; പുതിയ വിമാനത്താവള കോംപ്ലക്‌സും കുംഭമേളയുടെ സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രവും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി പ്രയാഗ്‌രാജില്‍; പുതിയ വിമാനത്താവള കോംപ്ലക്‌സും കുംഭമേളയുടെ സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രവും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു


പ്രയാഗ്‌രാജില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുതിയ വിമാനത്താവള കോംപ്ലക്‌സും കുംഭമേളയുടെ സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രവും ഉദ്ഘാടനം ചെയ്തു.
ഗംഗാപൂജ നിര്‍വഹിച്ച അദ്ദേഹം സ്വച്ഛ് കുംഭ് പ്രദര്‍ശനം സന്ദര്‍ശിച്ചു. പ്രയാഗ്‌രാജിലെ അക്ഷയ്‌വതും പ്രധാനമന്ത്രി കണ്ടു. പ്രയാഗ്‌രാജിലെ അണ്ടാവയില്‍ അദ്ദേഹം വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം ഏതാനും വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു.

ചടങ്ങിനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ, ഇത്തവണ അര്‍ധകുംഭത്തിന് എത്തുന്നവര്‍ക്ക് അക്ഷയ്‌വത് കൂടി സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രയാഗ്‌രാജില്‍ നല്ല കണക്റ്റിവിറ്റി ഒരുക്കാന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ അടിസ്ഥാന സൗകര്യവും കണക്റ്റിവിറ്റിയും വര്‍ധിപ്പിക്കുന്നതാണെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഒരു വര്‍ഷമെന്ന റെക്കോഡ് സമയത്തിനിടെയാണു പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ പൂര്‍ത്തിയാക്കപ്പെട്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

അര്‍ധകുംഭത്തിനെത്തുന്ന വിശ്വാസികള്‍ക്കു സവിശേഷമായ അനുഭവം ലഭ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ തിളക്കമേറിയ ഭൂതകാലവും ശോഭനമായ ഭാവികാലവും ഉയര്‍ത്തിക്കാട്ടാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശുചിത്വപൂര്‍ണമായ ഗംഗ ഉറപ്പാക്കാനും ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്നു ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സജ്ജമാക്കുകയും ഘട്ടുകള്‍ സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികള്‍ ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെയും ഭാരതീയതയുടെയും പ്രതീകമായി കുംഭമേളയെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. അതു നമ്മെ ഏകോപിപ്പിക്കുകയും ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തെക്കുറിച്ചുള്ള ക്ഷണികദൃശ്യം പകരുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുംഭമേള സംഘടിപ്പിക്കുന്നതു വിശ്വാസത്തിന്റെ മാത്രം കാര്യമല്ലെന്നും അഭിമാനത്തിന്റെകൂടി കാര്യമാണെന്നും കുംഭമേളയ്‌ക്കെത്തുന്ന ഓരോരുത്തരും നല്ല രീതിയില്‍ സംരക്ഷിക്കപ്പെടണമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. പുതിയ ഇന്ത്യ പൈതൃകത്തെയും ആധുനികതയെയും എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്ന് അര്‍ധകുംഭം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നീതിനിര്‍വഹണ വ്യവസ്ഥയ്ക്കുമേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നു രാജ്യത്തെ ഓര്‍മിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാറ്റിനും മീതെയാണു തങ്ങളെന്ന് അത്തരക്കാര്‍ കരുതുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.