ജമ്മു കശ്മീരിലും ഇടത് തീവ്രവാദം ബാധിച്ച സംസ്ഥാനങ്ങളിലും പുതുതായി 17 ഇന്ത്യ റിസര്‍വ് ബറ്റാലിയനുകള്‍ സ്ഥാപിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. ഇവയില്‍ അഞ്ചെണ്ണം ജമ്മു കശ്മീരിലും നാലെണ്ണം ഛത്തീസ്ഗഢിലും മൂണ്ണെം വീതം ജാര്‍ഖണ്ഡിലും ഒറീസയിലും രണ്ടെണ്ണം മഹാരാഷ്ട്രയിലുമാണ് സ്ഥാപിക്കുക.
ഗ്രാമീണപ്രദേശങ്ങളിലെ യുവാക്കളെ ഈ റിസര്‍വ് ബറ്റാലിയനുകളിലേക്ക് റിക്രൂട്ട് ചെയ്യും. ഇതിനായി സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ യോഗ്യതയിലും, വയസ്സിലും ഇളവ് വരുത്തും. അഞ്ച് ഇന്ത്യ റിസര്‍വ് ബറ്റാലിയനുകള്‍ ഉയര്‍ത്തുന്ന ജമ്മു കശ്മീരില്‍ ക്ലാസ് ഫോര്‍, കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളിലേക്കുള്ള 60 ശതമാനം ഒഴിവുകളും അതിര്‍ത്തി ജില്ലകളില്‍ നിന്നും നികത്തും.
ഇടത് തീവ്രവാദം ബാധിച്ച സംസ്ഥാനങ്ങളില്‍ കോണ്‍സ്റ്റബിളുമാരുടെ 70 ശതമാനം ഒഴിവുകളും സുരക്ഷയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുള്ള പദ്ധതിക്കുകീഴിലുള്ള 27 കോര്‍ ജില്ലകളില്‍നിന്നും നികത്തും.