അടിസ്ഥാന ശാസ്ത്ര മേഖലകളില്‍ ഇന്ത്യയിലെയും റഷ്യയിലെയും ഗവേഷകരുടെ സംയുക്ത പദ്ധതികള്‍ സാധ്യമാക്കുന്നതിന് സഹായം നല്‍കുന്നതു സംബന്ധിച്ച് 2015 മെയില്‍ ഒപ്പ് വച്ച കരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും റഷ്യന്‍ ശാസ്ത്ര ഗവേഷകരും തമ്മില്‍ 6 വര്‍ഷത്തേയ്ക്കാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
ഗണിതശാസ്തം, കമ്പ്യൂട്ടര്‍ സയന്‍സ്, ഭൗതിക ശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, രസതന്ത്രം, ജൈവശാസ്ത്രം, ആരോഗ്യശാസ്ത്രം, ഭൗമശാസ്ത്രം തുടങ്ങിയ മേഖലകളിലായിരിക്കും സംയുക്ത ഗവേഷണ പദ്ധതികള്‍ മത്സരത്തിലൂടെ സഹായത്തിനായി കണ്ടെത്തുക