Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും വൈദ്യുതി ലഭ്യമാക്കുന്നതിനായി ഊര്‍ജനിരക്കു നയത്തില്‍ വരുത്തിയ ഭേദഗതികള്‍ക്കു മന്ത്രിസഭയുടെ അംഗീകാരം


ഊര്‍ജനിരക്കു നയത്തില്‍ ഊര്‍ജമന്ത്രാലയം നിര്‍ദേശിച്ച ഭേദഗതികള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

ഇതാദ്യമായാണ് ഊര്‍ജമേഖലയെ സംബന്ധിച്ച ഒരു സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെടുന്നത്.

2006ലെ നിരക്കുനയം സമഗ്ര പരിഷാരത്തിനു വിധേയമാക്കുകയും ചെയ്തു.

സാമ്പത്തികവിജയം ഉറപ്പാക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുന്നതിനായി ബിസിനസ് എളുപ്പമുള്ളതാക്കുക, ഭാസൂരമായ ഭാവിക്കാവശ്യമായ സാഹചര്യം സൃഷ്ടിക്കുക, ആര്‍ക്കും താങ്ങാവുന്ന നിരക്കുകള്‍ ഉറപ്പാക്കുക, എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുക എന്നീ നാലു കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഉജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന (ഉദയ്) പദ്ധതിയുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍കൂടി ഉദ്ദേശിച്ചുള്ളതാണു ഭേദഗതികള്‍.