എനിമി ഓഹരികള്‍ വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങളും സംവിധാനങ്ങളും തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. വിശദാംശങ്ങള്‍ ചുവടെ:
1) ആഭ്യന്തമന്ത്രാലയം/ ക്സ്റ്റോഡിയന് ഓഫ് എനിമി പ്രോപ്പര്‍ട്ടി ഓഫ് ഇന്ത്യ (സി.ഇ.പി.ഐ) എന്നിവരുടെ കൈവശമുള്ള എനിമി ഓഹരികള്‍ വില്‍ക്കുന്നതിന് 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് എട്ട് എയുടെ ഉപവകുപ്പ് ഒന്ന് പ്രകാരം തത്വത്തില്‍ അംഗീകാരം നല്കി.
2) ഇവ വില്‍ക്കുന്നതിന് 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് 8എ വകുപ്പിലെ 7 ഉപവകുപ്പ് പ്രകാരം ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പിനെ അധികാരപ്പെടുത്തി.
3) ധനമന്ത്രാലയം പരിപാലിക്കുന്ന ഗവണ്മെന്റ് അക്കൗണ്ടില്‍ ഓഹരിവിറ്റുകിട്ടുന്ന പണം പോലെ ഈ വില്‍പ്പനയില്‍ നിന്നുള്ള പണവും നിക്ഷേപിക്കണം.
വിശദാംശങ്ങള്‍:
1.1.1 സി.ഇ.പി.ഐയുടെ കൈവശം 20,323 ഓഹരിപങ്കാളികളുടെ 996 കമ്പനികളിലെ 6,50,75,877 ഓഹരികളുണ്ട്. ഇതില്‍ 996 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ഇപ്പോള്‍ സജീവമായിട്ടുള്ളതുമായ കമ്പനികളാണ്. 139 എണ്ണം പട്ടികയില്പെടുത്തിയിട്ടുള്ളതും ബാക്കിയുള്ളവ പട്ടികയില്ലാത്തവയുമാണ്. ഇവ വില്ക്കുന്നതിനു ധനകാര്യമന്ത്രി അധ്യക്ഷനും റോഡ് ഗതാഗത ഹൈവേ മന്ത്രിയും ആഭ്യന്തമന്ത്രിയും അടങ്ങുന്ന പകരം സംവിധാനം (എ.എം) അംഗീകരിക്കണം. ഡി.ഐ.പി.എ.എം സെക്രട്ടറി ഉപാധ്യക്ഷനും എം.എച്ച്.എ സെക്രട്ടറി (ഡി.ഇ.എ, ഡി.എല്‍.എ കോര്‍പ്പറേറ്റ് മന്ത്രാലയം, സി.ഇ.പി.ഐ എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ)അടങ്ങുന്ന ഒരു ഉന്നതതല സമിതി ഇതിനെ സഹായിക്കും. അളവ്, വില/വില-ബാന്‍ഡ്, തത്വങ്ങള്‍, ഓഹരിവില്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ശിപാര്‍ശകള്‍ നല്‍കും.
1.1.2 എനിമി ഷെയറുകളുടെ വില്‍പ്പന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ഏനിമി ഷെയറുകളുടെ വില്‍പ്പന ഏതെങ്കിലും ഒരുകോടതിയില്‍ നിന്നോ, ട്രൈബ്യൂണലിന്റേയോ, മറ്റ് ഏതെങ്കിലും അധികാരസ്ഥാനങ്ങളുടെയോ അപ്പോള്‍ നിലനില്ക്കുന്നതോ ഗവമെന്റിന് മാറ്റാന്‍ കഴിയുന്ന ഏതെങ്കിലും നിയമത്തിന്റെയോ അടിസ്ഥാനത്തിലോയുള്ള ഏതെങ്കിലും ഒരു വിധി, ഉത്തരവ്, കല്‍പ്പന എന്നിവയ്ക്ക് വിരുദ്ധമല്ലെന്ന് സി.ഇ.പി.ഐ. ഉറപ്പാക്കണം.
1.1.3. മെര്‍ച്ചന്റ് ബാങ്കുകള്‍, നിയമോപദേശകര്‍, വില്‍പ്പന ബ്രോക്കര്‍മാര്‍ തുടങ്ങി എനിമി പ്രോപ്പര്‍ട്ടിയിലെ ജംഗമവസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് വേണ്ട ഉപദേശകര്‍/മധ്യസ്ഥര്‍ എന്നിവരെ ഡി.ഐ.പി.എ.എമ്മിന് തുറന്ന ടെന്‍ഡര്‍/നിയന്ത്രിത ടെന്‍ഡര്‍ നടപടിക്രമങ്ങളിലൂടെ നിയമിക്കാം. വില്‍പ്പനയുടെ നടപടിക്രമങ്ങള്‍ക്ക് മന്ത്രിതല സംഘം നേതൃത്വം നല്‍കും.
1968ലെ നിയമത്തില്‍ ‘എനിമി’ എന്ന പദത്തിന് താഴെ പറയുന്നതരത്തിലുള്ള നിര്‍വചനമാണ് നല്‍കിയിരിക്കുന്നത്: ‘ശത്രു’ അല്ലെങ്കില്‍ ‘ശത്രു പ്രജകള്‍’ അല്ലെങ്കില്‍ ‘ശത്രു സ്ഥാപനങ്ങള്‍’ എന്നാല്‍ ശത്രുവായ ഒരു വ്യക്തിയോ ഒരു രാജ്യമോ, ഒരു ശത്രു പ്രജയോ, ഒരു ശത്രു സ്ഥാപനമോ ഇന്ത്യാ പ്രതിരോധ നിയമത്തിന്റെയും ചട്ടത്തിന്റെയും കീഴില്‍ സാഹചര്യമനുസരിച്ചാകാം. എന്നാല്‍ ഒരു ഇന്ത്യന്‍ പൗരനെ ഇതില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല., 2017ലെ ഭേദഗതിയിലൂടെ ‘അദ്ദേഹത്തിന്റെ നിയമപരമായ അവകാശിയോ പിന്‍ഗാമിയോ ഇന്ത്യയുടെ പൗരനോ അല്ലാത്തതോ, അല്ലെങ്കില്‍ ഒരു ശത്രുരാജ്യമല്ലാത്തതിന്റേയോ ശത്രുരാജ്യത്തിന്റേയോ പൗരനോ.. ആരാണോ അവന്റെ ദേശീയത മാറ്റിയത്’
നേട്ടങ്ങള്‍:
1. എനിമി പ്രോപ്പര്‍ട്ടി ആക്ട് നിലവില്‍ വന്ന 1968 മുതല്‍ സ്തംഭിച്ചുകിടക്കുന്ന എനിമി ഷെയറുകളെ പണമാക്കി മാറ്റുന്നതിലേക്ക് ഈ തീരുമാനം നയിക്കും.
2. 2017ലെ ഭേദഗതിയിലൂടെ എനിമി സ്വത്തിനെ കൈമാറ്റം ചെയ്യുന്നതിനുള്ള നിയമപരമായ വ്യവസ്ഥയും സൃഷ്ടിച്ചു.
3. എനിമി ഷെയറുകളുടെ വില്‍പ്പനയ്ക്കുള്ള നടപടിക്രമങ്ങളും സംവിധാനങ്ങളും അംഗീകരിച്ചതോടെ വില്‍പ്പനയ്ക്ക് സ്ഥാപനവല്‍കൃതമായ ഒരു ചട്ടക്കൂട് രൂപീകരിച്ചു.
പ്രധാനപ്പെ’ നേട്ടങ്ങള്‍:
ദശാബ്ദങ്ങളായി നിശ്ചലമായി കിടക്കുന്ന ശത്രു സമ്പത്തിലെ ജംഗമവസ്തുക്കളെ പണമാക്കി മാറ്റുന്നതിലേക്ക് ഈ തീരുമാനം നയിക്കും. ഈ വില്‍പ്പനയില്‍നിന്നു ലഭിക്കുന്ന പണം വികസനത്തിനും മറ്റ് സാമൂഹികക്ഷേമ പരിപാടികള്‍ക്കും ഉപയോഗിക്കാം.
പശ്ചാത്തലം:
1.1 ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍ 1962, ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് 1971 (1997 സെപ്റ്റംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍) എന്നിവയുടെ കീഴില്‍ സി.ഇ.പി.ഐയുടെ പക്കലുണ്ടായിരുന്ന എനിമി പ്രോപ്പര്‍ട്ടികള്‍ തുടര്‍ന്നും അവരുടെ കൈവശം തന്നെ വയ്ക്കുന്നതിന് 1968ലെ ദി എനിമി പ്രോപ്പര്‍ട്ടി ആക്ട് അനുമതി നല്കി.
എ) 2) 2017ല്‍ ഈ നിയമത്തിലെ വകുപ്പ് 8എയില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ സി.ഇ.പി.ഐയെ എനിമി പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുന്നതിന് ശാക്തീകരിച്ചു. തുടര്‍ന്ന്
ബി) ‘എന്തെങ്കിലും ഒരു വിധിയിലോ കോടതി, ട്രൈബ്യൂണല്‍, അല്ലെങ്കില്‍ മറ്റ് അധികാരസ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ആ സമയത്ത് നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഏതെങ്കിലും ഉത്തരവിലോ കല്പ്പനയിലോയുള്ള എന്തെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നു വരികിലും കൈവശക്കാരന് ആ സമയത്ത് ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ വില്‍പ്പനയിലൂടെയോ അല്ലാതെയോ കേന്ദ്ര ഗവണ്മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ, ഒരു പൊതുവായതോ പ്രത്യേകതരത്തിലുള്ളതോ ആയ ഉത്തരവിലൂടെ സാഹചര്യമനുസരിച്ച് തന്റെ കൈവശമുള്ള 2017ലെ എനിമി പ്രോപ്പാര്‍ട്ടി നിയമം വരുന്നതിന് മുമ്പേയുള്ള (ഭേദഗതിയും കാലാനുസൃതമാക്കലും) വസ്തുക്കള്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് എനിമി പ്രോപ്പര്‍ട്ടി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി(ഭേദഗതിയും കാലാനുസുതമാക്കലും) അനുസരിച്ച് അവ നീക്കം ചെയ്യാം.’
ബി) 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് വകുപ്പ് 8 എയിലെ ഉപവകുപ്പ് 7 പ്രകാരം എനിമിപ്രോപ്പര്ട്ടിയുടെ നീക്കാന്‍ കൈവശമുള്ളവര്‍ക്ക് പുറമെ മറ്റേതെങ്കിലും അധികാരികളേയോ മന്ത്രാലയങ്ങളേയോ, വകുപ്പുകളേയോ ഏല്‍പ്പിക്കാം.