Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാനിലെ ടോക്യോയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

ജപ്പാനിലെ ടോക്യോയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

ജപ്പാനിലെ ടോക്യോയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

ജപ്പാനിലെ ടോക്യോയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ടോക്യോയില്‍ ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തി. ഇന്ത്യാ- ജപ്പാന്‍ കൂട്ട്‌കെട്ടിന്റെ വിവിധ വശങ്ങള്‍ പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

തനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും, ആതിഥ്യത്തിനും ശ്രീ. മോദി, ജാപ്പനീസ് പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബെയ്ക്കും, ജപ്പാന്‍ ജനതയ്ക്കും നന്ദി പറഞ്ഞു. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം ഊഷ്മളമായ ദീപാവലി ആശംസകളും നേര്‍ന്നു.

ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ ഇന്ത്യയുടെ അവിടത്തെ സ്ഥാനപതികളെന്നന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യയില്‍ നിക്ഷേപം നടത്താനും മാതൃഭൂമിയുമായി സാംസ്‌കാരിക ബന്ധങ്ങള്‍ നിലനിര്‍ത്താനും ആഹ്വാനം ചെയ്തു.

കഴിഞ്ഞ നാല് വര്‍ഷത്തെ ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് കൊണ്ട്, ഇന്ത്യന്‍ പരിഹാരങ്ങള്‍ – ആഗോള പ്രയോഗങ്ങള്‍ എന്ന ത്വരയോടെയാണ് ഇന്ത്യ നിരന്തരം പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനുള്ള ഇന്ത്യയുടെ മാതൃക, പ്രത്യേകിച്ച് ജാം (ജന്‍ധന്‍ യോജന, മൊബൈല്‍, ആധാര്‍) ത്രയവും ഡിജിറ്റല്‍ പണമിടപാട് മാതൃകയും ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുകയാണ്.

വന്‍ വിജയമായി തീര്‍ന്ന ഇന്ത്യയുടെ ബഹിരാകാശ പരിപാടിയും, ഇന്ത്യയില്‍ നിര്‍മ്മിച്ച് വരുന്ന കരുത്തുറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതി, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബീല്‍ നിര്‍മ്മാണ മേഖലകളില്‍ ഇന്ത്യയെ ഒരു ആഗോള ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന അദ്ദേഹം പറഞ്ഞു.

ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ സ്മാര്‍ട്ട് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് ജപ്പാന്റെ സംഭാവനകള്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ കഠിനപ്രയത്‌നം നടത്തണമെന്ന് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി രണ്ട് ദിവസത്തെ ജപ്പാന്‍ പര്യടനത്തിലാണ്.