Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്ക-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത ബോര്‍ഡംഗങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


അമേരിക്കയിലെ മുതിര്‍ന്ന വ്യവസായ, വാണിജ്യ പ്രമുഖര്‍ ഉള്‍പ്പെടുന്ന അമേരിക്ക-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത ബോര്‍ഡ് (യു.എസ്.ഐ.എസ്.പി.എഫ്.) അംഗങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

നേരത്തേ നടന്ന ഇന്ത്യാ നേതൃ ഉച്ചകോടിയുടെ പ്രവര്‍ത്തനത്തെപ്പറ്റി അവര്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. നാലു വര്‍ഷമായി ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന സാമ്പത്തിക, നിയമ പരിഷ്‌കാരങ്ങളെ അഭിനന്ദിച്ച വാണിജ്യ പ്രമുഖര്‍, അതിവേഗം വളര്‍ന്നുവരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്ന അവസരങ്ങള്‍ പരസ്പരം ഗുണകരമാക്കി മാറ്റുന്നതിനായി ഇന്ത്യയുമായുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള താല്‍പര്യം അറിയിക്കുകയും ചെയ്തു.

സാമ്പത്തിക ഇടപാടുകളിലൂടെ ഇരു രാജ്യങ്ങളും മുമ്പൊരിക്കലും ഇല്ലാത്ത വിധം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പ്രസ്താവിച്ചു. പുതു സംരംഭങ്ങള്‍, ഊര്‍ജം, ആരോഗ്യസംരക്ഷണം, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങി പുതിയ മേഖലകളില്‍ക്കൂടി ഉള്ള വാണിജ്യാവസരങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ യു.എസ്. കമ്പനികളെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു.