Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ. മദന്‍ ലാല്‍ ഖുറാനയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ഡെല്‍ഹി മുന്‍ മുഖ്യമന്ത്രി ശ്രീ. മദന്‍ ലാല്‍ ഖുറാനയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. 
‘ശ്രീ. മദന്‍ലാല്‍ ഖുറാന ജിയുടെ നിര്യാണം ദുഃഖിപ്പിക്കുന്നു. ഡെല്‍ഹിയുടെ പുരോഗതിക്ക്, വിശേഷിച്ച് മെച്ചമാര്‍ന്ന അടിസ്ഥാന സൗകര്യം യാഥാര്‍ഥ്യമാക്കുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. ഡെല്‍ഹി ഗവണ്‍മെന്റിലും കേന്ദ്രത്തിലും കഠിനാധ്വാനം ചെയ്യുകയും ജനങ്ങളുമായി സ്‌നേഹപൂര്‍വം ഇടപഴകുകയും ചെയ്ത ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം വേറിട്ടുനില്‍ക്കും. 
ഡെല്‍ഹിയില്‍ ബി.ജെ.പിയെ കരുത്താര്‍ജിപ്പച്ചതിനു ശ്രീ. മദന്‍ലാല്‍ ഖുറാന ജി എന്നും സ്മരിക്കപ്പെടും. ഡെല്‍ഹിയില്‍ ഉണ്ടായിരുന്ന വിഭജനാനന്തര അഭയാര്‍ഥികളെ സേവിക്കുന്നതിനായി അദ്ദേഹം അചഞ്ചലമായ ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.