Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭൂഗര്‍ഭ കല്‍ക്കരിയില്‍ നിന്ന് ഊര്‍ജ്ജ ഉല്പാദനത്തിനുള്ള നയ ചട്ടക്കൂട്


രാജ്യത്തെ കല്‍ക്കരി, ലിഗ്‌നൈറ്റ് എന്നിവയുള്ള പ്രദേശങ്ങളില്‍ ഭൂഗര്‍ഭ മാര്‍ഗ്ഗങ്ങളിലൂടെ കല്‍ക്കരിയില്‍ നിന്ന് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള അണ്ടര്‍ഗ്രൗണ്ട് കോള്‍ ഗ്യാസിഫിക്കേഷന്‍ പദ്ധതിക്കുള്ള നയപരമായ ചട്ടക്കൂടിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെയുള്ള കല്‍ക്കരി, ലിഗ്‌നൈറ്റ് ഖനനം, സാമ്പത്തിക ലാഭകരമല്ലാത്ത സാഹചര്യത്തിലാണ് ഭൂഗര്‍ഭ മാര്‍ഗ്ഗം അവംലബിക്കുന്നത്. ഊര്‍ജ്ജ സുരക്ഷിതത്വം ലക്ഷ്യമിട്ടാണിത്. ഏതൊക്കെ മേഖലകളില്‍ ഈ മാര്‍ഗ്ഗം അവലംബിക്കണമെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള ഒരു അന്തര്‍-മന്ത്രാലയ സമിതി നിര്‍ണ്ണയിച്ച് അവ ലേലത്തിലൂടെ പൊതുമേഖലാ യൂണിറ്റുകള്‍ക്ക് നല്‍കും.

*************