Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

“ശുചിത്വം തന്നെ സേവനം” പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഡൽഹിയിലെ സ്‌കൂളിൽ ശ്രമദാനം നടത്തി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി” ശുചിത്വം തന്നെ സേവനം” പരിപാടിയുടെ ഭാഗമായി ഇന്ന് ഡൽഹിയിലെ ഒരു സ്‌കൂളിൽ ശ്രമദാനം നടത്തി.

“ശുചിത്വം തന്നെ സേവനം” പ്രസ്ഥാനത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ രാജ്യത്തുടനീളമുള്ള 17 സ്ഥലങ്ങളിൽ നിന്നും സമൂഹത്തിലെ വിവിധ വിഭാഗം ആൾക്കാരുമായി വീഡിയോ കോൺഫെറെൻസിലൂടെ നടത്തിയ ആശയവിനിമയത്തിന് തൊട്ടു പിന്നാലെ, പ്രധാനമന്ത്രി സെൻട്രൽ ഡൽഹിയിലെ റാണി ഝാൻസി റോഡിലുള്ള ബാബാസാഹേബ് അംബേദ്‌കർ ഹയർ സെക്കന്ററി സ്കൂളിലേക്ക് പോയി. അവിടെ അദ്ദേഹം ബാബാസാഹേബ് അംബേദ്ക്കറുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തുകയും ശുചീകരണ യജ്ഞത്തിൽ പങ്ക് ചേരുകയും ചെയ്തു. സ്ക്കൂളിലെ കുട്ടികളുമായി നടത്തിയ ആശയവിനിമയത്തിൽ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി സ്കൂളിലേക്കും സ്കൂളിൽ നിന്ന് തിരിച്ചും യാത്ര ചെയ്തത് സാധാരണ ഗതാഗതത്തിൽ പതിവ് പ്രോട്ടോകോളുകളൊന്നും ഇല്ലാതെ ആയിരുന്നു. പ്രധാനമന്ത്രിയുടെ യാത്രയ്‍ക്കായി യാതൊരു പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല.

പട്ടിക ജാതിക്കാരുടെ വിദ്യാഭ്യാസപരവും ,സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് 1946 ൽ ഡോ . അംബേദ്‌കർ സ്വയം വാങ്ങിയതാണ് ഈ സ്കൂൾ ക്യാമ്പസ് .