പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ തര്‍ക്കപ്രദേശങ്ങള്‍ അന്യോന്യം കൈമാറിയതിന് ശേഷം കൂച്ച് ബെഹര്‍ ജില്ലയിലെയും ബംഗ്ലാദേശിന്റെ അധീനതയിലായിരുന്ന ഇന്ത്യയുടെ സ്ഥലങ്ങളിലെയും അടിസ്ഥാനസൗകര്യ വികസനത്തിനും പുനരധിവാസ പാക്കേജിനും അംഗീകാരം നല്കി.
വിവിധ വിഭാഗങ്ങളിലായുളള പദ്ധതികളുടെ നടത്തിപ്പിന് ഏതാണ്ട് 1005.99 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. അടിസ്ഥാനസൗകര്യവികസനത്തിനു ചെലവായ 898.50 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ പുനരധിവാസനടപടികളുമായി ബന്ധപ്പെട്ടുളള പലവക ചെലവായ 107.49 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്കു മടങ്ങിവരുന്ന കുടുംബങ്ങള്‍ എത്രയുണ്ടെന്നു വ്യക്തമായാല്‍ മാത്രമേ പലവകച്ചെലവു കൃത്യമായി കണക്കാക്കാന്‍ സാധിക്കൂ.
മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷത്ത സമയപരിധിക്കുളളില്‍ തീര്‍ക്കത്തക്കവിധം സംസ്ഥാന സര്‍ക്കാരിനോ അല്ലെങ്കില്‍ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്കോ ആയിരിക്കും ജോലികളുടെ നടത്തിപ്പുചുമതല.
സംസ്ഥാന സര്‍ക്കാരിനുളള ഗ്രാന്‍ഡ് ഇന്‍ എയ്ഡായി കേന്ദ്ര ആഭ്യന്തരമന്ത്രാലയമായിരിക്കും പണം വിതരണം ചെയ്യുന്നത്.
പശ്ചിമബംഗാള്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച രണ്ടു നിര്‍ദേശങ്ങളെത്തുടര്‍ന്നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ തര്‍ക്കപ്രദേശങ്ങള്‍ അന്യോന്യം കൈമാറിയതിനു ശേഷം കൂച്ച് ബെഹര്‍ ജില്ലയിലെയും ബംഗ്ലാദേശിലായിരുന്ന ഇന്ത്യയുടെ സ്ഥലങ്ങളുടെയും അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനും പുനരധിവാസ പാക്കേജിനും ഉളള നിര്‍ദേശം പരിഗണിച്ചത്.
അടിസ്ഥാനസൗകര്യ വികസനത്തിനും പുനരധിവാസത്തിനും ഉളള മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് ജനങ്ങളുടെ ഐക്യത്തിനു സഹായകരമാകുംവിധമാണ്.