Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി അധ്യാപക സമൂഹത്തിന് ആശംസകൾ നേർന്നു.; മുൻ രാഷ്ട്രപതി ഡോ. സർവ്വപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജയന്തിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യാപക ദിനത്തോടനുബന്ധിച്ചു് അധ്യാപക സമൂഹത്തിന് ആശംസകൾ നേർന്നു. മുൻ രാഷ്ട്രപതി ഡോ . സർവ്വപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജയന്തിയിൽ ശ്രദ്ധാഞ്ജലിയും പ്രധാനമന്ത്രി അർപ്പിച്ചു.

” അധ്യാപക ദിനത്തിന്റെ പ്രത്യേക വേളയിൽ അധ്യാപക സമൂഹത്തിന് ആശംസകൾ. നമ്മുടെ രാഷ്ട്ര നിർമ്മിതിയിലും, യുവ മനസ്സുകളുടെ രൂപീകരണത്തിലും അധ്യാപകർ നിർണ്ണായക പങ്ക് വഹിക്കുന്നു.

വിഖ്യാതനായ ഒരു അധ്യാപകൻ കൂടിയായിരുന്ന നമ്മുടെ മുൻ രാഷ്ട്രപതി ഡോ. സർവ്വപള്ളി രാധാകൃഷ്ണന്റെ മുന്നിൽ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ നാം പ്രണമിക്കുന്നു, “പ്രധാനമന്ത്രി പറഞ്ഞു.

***