Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൗരോര്‍ജത്തിനായി ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ ധാരണ


സാമ്പത്തിക, സാങ്കേതിക സഹകരണത്തിലൂടെ ഇന്ത്യയില്‍ സൗരോര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സൗരോര്‍ജ മേഖലയില്‍ ജര്‍മ്മനിയുമായുള്ള ഉഭയകക്ഷി വികസന സഹകരണം വികസിപ്പിക്കാന്‍ 2015 ഒക്‌ടോബറില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായുളള കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം വലിയൊരളവോളം മുന്നോട്ടുകൊണ്ടുപോകാന്‍ ഈ ധാരണാപത്രം സഹായകമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ധാരണ പ്രകാരം, ക്രഡിറ്റന്‍സ്റ്റാള്‍ട്ട് ഫര്‍ വീദറോഫ്‌ബൊ (കെ.എഫ്.ഡബ്ല്യു.) എന്ന സ്ഥാപനം വഴി അടുത്ത അഞ്ചുവര്‍ഷത്തേക്ക് ജര്‍മ്മനി ഇളവുകളോടെ കുറഞ്ഞത് നൂറ് കോടി യൂറോയോളം വായ്പ അനുവദിക്കും.

കെ.എഫ്.ഡബ്‌ളിയു നല്‍കുന്ന ഈ പണം പങ്കാളികളായ ബാങ്കുകളിലൂടെ കുറഞ്ഞ നിരക്കിലുളള വായ്പകളായി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനായി ഉപയോഗപ്പെടുത്തും.

ധാരണാപത്രത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ :

1.സൗരോര്‍ജ മേല്‍ക്കൂരകള്‍ക്കുളള സഹകരണം.

2. സൗരോര്‍ജ പാര്‍ക്കുകളുടെയും സോളാര്‍ മേഖലകളുടെയും വികസനം. (സാധ്യമെങ്കില്‍ ഇന്തോ- ജര്‍മ്മന്‍ സാമ്പത്തികസഹകരണത്തിന്റെ അടിസ്ഥാനത്തില്‍ കെ.എഫ്.ഡബ്ല്യു. ധനസഹായമുപയോഗിച്ച് ഹരിതോര്‍ജ ഇടനാഴികള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും.)

3. ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജലഭ്യത മെച്ചപ്പെടുത്താന്‍ വിതരണശൃംഖലകളിലൂടെയല്ലാതെയുളള സൗരോര്‍ജം പ്രായോഗികമാക്കും.