ദാരിദ്ര്യ ലഘൂകരണത്തില്‍ ഊന്നിക്കൊണ്ട് ഗ്രാമീണ മേഖലയിലെ ക്ഷേമപദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലുള്ള പലിശയിളവ് 100 ജില്ലകളിലേയ്ക്ക് കൂടി വ്യാപിപിക്കും. ഒപ്പം ഹിമായത്ത് പദ്ധതി, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന തുടങ്ങിയ പദ്ധതികള്‍ വഴി പാവപ്പെട്ട കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് നൈപുണ്യപരിശീലനത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനും കഴിയും. ഇതിന് പുറമേ അസം ഒഴികെയുള്ള മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.