Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ ലോകസഭാ സ്പീക്കര്‍ ശ്രീ. സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം


മുന്‍ ലോകസഭാ സ്പീക്കറും പാര്‍ലമെന്റ് അംഗവുമായിരുന്ന ശ്രീ. സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്നു മുന്‍ എം.പി. യും സ്പീക്കറുമായിരുന്ന ശ്രീ. സോമനാഥ് ചാറ്റര്‍ജി. ദരിദ്രരുടെയും, ആലംബമില്ലാത്തവരുടെയും കരുത്തുറ്റ ശബ്ദമായിരുന്ന അദ്ദേഹം നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ കൂടുതല്‍ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അതിയായി ദുഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും, അനുയായികളോടുമൊപ്പമാണ് എന്റെ ചിന്തകള്‍’ പ്രധാനമന്ത്രി പറഞ്ഞു.