മൃഗ സംരംക്ഷണം, പാലുല്‍പ്പാദനം എന്നീ മേഖലകളില്‍ സഹകരണത്തിനായി ഇന്ത്യയും ഡെന്മാര്ക്കും ഒപ്പുവെച്ച ധാരണാപത്രം കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. ഈ വര്‍ഷം ഏപ്രില്‍ 16 നാണ് (16.04.2018) കരാര്‍ ഒപ്പുവെച്ചത്.
പാലുല്‍പ്പാദന രംഗത്തെ വികസനത്തിന് നിലവിലെ അറിവിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനുമായി മൃഗ സംരക്ഷണ, പാലുല്‍പ്പാദന മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ധാരണാപത്രം ലക്ഷ്യമിടുന്നു.
സംയുക്ത പരിപാടികളും സഹകരണവും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കുന്നതിന് ഇരു കക്ഷികളുമുള്പ്പെടുന്ന സംയുക്ത പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കും.
ഡെന്മാര്ക്കുമായുള്ള പങ്കാളിത്തം ഇന്ത്യന്‍ കന്നുകാലികളുടെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും, പരസ്പര താല്പര്യമുള്ള കന്നുകാലി വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മൃഗ പ്രജനനം, മൃഗാരോഗ്യം, പാലുല്‍പ്പാദനം, കാലിത്തീറ്റ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ വിജ്ഞാനവും വൈദഗ്ധ്യവും കൈമാറുന്നത് പ്രോത്സാഹിക്കുമെന്ന് കരുതപ്പെടുന്നു.