സംയുക്തമായി തപാല്‍സ്റ്റാംപ് പുറത്തിറക്കുന്നതിനുള്ള ഇന്ത്യ-വിയറ്റ്നാം ധാരണാപത്രം സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍പാകെ വിശദീകരിക്കപ്പെട്ടു. ‘പ്രാചീനകാല വാസ്തുശാസ്ത്രം’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി സംയുക്തമായി സ്റ്റാംപ് പുറത്തിറക്കാന്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിനു കീഴിലുള്ള തപാല്‍ വകുപ്പും വിയറ്റ്നാം പോസ്റ്റും പരസ്പരം സമ്മതിച്ചിരുന്നു. സംയുക്ത സ്റ്റാംപുകള്‍ 25-01-2018നു പുറത്തിറക്കി.
ഇന്ത്യയിലെ സാഞ്ചി സ്തൂപവും വിയറ്റ്നാമിലെ ഫോ മിന് പഗോഡയുമാണു സംയുക്ത സ്റ്റാംപുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. 18-12-2017ല്‍ ആണ് ഈ വിധത്തില്‍ സ്റ്റാംപുകള്‍ പുറത്തിറക്കാനുള്ള ധാരണാപത്രത്തില്‍ ഇന്ത്യയിലെയും വിയറ്റ്നാമിലെയും തപാല്‍ അധികാരികള്‍ ഒപ്പുവെച്ചത്.