ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐ.എസ്.ആര്‍.ഒ) ഒമാനെ പ്രതിനിധീകരിച്ച് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും തമ്മില്‍ ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സഹകരണത്തിനായി 2018 ഫെബ്രുവരിയില്‍ മസ്‌ക്കറ്റില്‍ വച്ച് ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
വിശദാംശങ്ങള്‍
• ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹഗതി നിയന്ത്രണം ബഹിരാകാശ ശാസ്ത്രവും ഗ്രഹ പര്യവേഷണവും; ബഹിരാകാശ വാഹനങ്ങുടെയും ബഹിരാകാശ സംവിധാനങ്ങളുടെയൂം ഉപയോഗവും ഭൂമി സംവിധാനവും ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളിലും ബഹിരാകാശ സാങ്കേതികവിദ്യ ആപ്ലിക്കേഷനിലുമുള്ള സഹകരണം ഈ ധാരണാപത്രം ശക്തമാക്കുന്നു.
• ഡി.ഒ.എസ്/ഐ.എസ്.ആര്‍.ഒയും ഒമാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സംയുക്ത കര്‍മ്മസമിതിക്ക് ഈ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. ഈ സമിതി ധാരണാപത്രത്തിന്റെ സമയബന്ധിതമായ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കും.
• ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ ഗതി നിയന്ത്രണം, ബഹിരാകാശ ശാസ്ത്രം, ബാഹ്യാകാക പര്യവേഷണം എന്നിവയില്‍ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ട പ്രേരണ നല്‍കും.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും
ഈ ധാരണാപത്രം ഒപ്പുവച്ചത് ഒരു സംയുക്ത കര്‍മ്മ സമിതിക്ക് രൂപം നല്‍കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. അത് സമയബന്ധിതമായും ഈ ധാര ണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള രീതിയുമുള്‍പ്പെടെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കും.
ഗുണഫലം
മാനവരാശിയുടെ ഗുണത്തിന് വേണ്ടി ബഹിരാകാശ സാങ്കേതികവിദ്യാ മേഖലകളില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ധാരണാ പത്രം വഴിയൊരുക്കും. രാജ്യത്തെ എല്ലാ മേഖലകള്‍ക്കും വിഭാഗങ്ങള്‍ക്കും അതിന്റെ നേട്ടം ലഭിക്കും.
നേട്ടം
സുല്‍ത്താനേറ്റ് ഓഫ് ഒമാനുമായി ഈ ധാരണാപത്രത്തിലൂടെയുള്ള സഹകരണം ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോജനം മനുഷ്യ നന്‍മയ്ക്ക് വേണ്ടിയുള്ളതാക്കുന്നതിന് ഒരു സംയുക്ത പ്രവര്‍ത്തനം വികസനിപ്പിക്കുന്നതിന് സഹായിക്കും.
പശ്ചാത്തലം
• തങ്ങളുടെ ബഹിരാകാശ പദ്ധതികള്‍ സൃഷ്ടിക്കാനായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ)യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യം സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ പ്രകടിപ്പിച്ചിരുന്നു. 2011 മാര്‍ച്ചില്‍ ഒമാന്റെ വാര്‍ത്താവിനിമയ വകുപ്പില്‍ നിന്നുള്ള ഒരു നാലംഗ സംഘം ഐ.എസ്.ആര്‍.ഒ സന്ദര്‍ശിക്കുകയും ഐ.എസ്.ആര്‍.ഒയുടെ സാങ്കേതിക സൗകര്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 2016 മേയില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡറോട് ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ ഐ.എസ്.ആര്‍.ഒയുമായുള്ള സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള താല്‍പര്യം സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ അറിയിച്ചിരുന്നു.
• അതിന്റെ അടിസ്ഥാനത്തില്‍ രണ്ടു കക്ഷികളും ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ധാരണാപത്രത്തിന് സമ്മതിച്ചു. പിന്നീട് ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ചുകൊണ്ട് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐ.എസ്.ആര്‍.ഒ) സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയവും തമ്മില്‍ 2018 മാര്‍ച്ച് 11ന് മസ്‌ക്കറ്റില്‍ വച്ച് ആ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.