Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഷാംഗ്രിലായിലെ ചര്‍ച്ചയില്‍പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം


പ്രധാനമന്ത്രി ലി സിയന്‍ ലൂംഗ്, ഇന്തോ-സിംഗപ്പൂര്‍ പങ്കാളത്തത്തിനും ഈ മേഖലയിലെ മികച്ചഭാവിക്കും വേണ്ടിയുള്ള നിങ്ങളുടെ സൗഹൃദത്തിനും നേതൃത്വത്തിനും നന്ദി.
പ്രതിരോധമന്ത്രി ശ്രീ. ജോണ്‍ ചിപ്‌മൈന്‍, ബഹുമാന്യരെ, ആദരണീയരെ, നിങ്ങള്‍ക്ക് നമസ്‌ക്കാരവും, നല്ല സയാഹ്‌നവും നേരുന്നു.
പുരാതനകാലം മുതല്‍ സുവര്‍ണ്ണഭൂമിയെന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന ഈ മേഖലയിലേക്ക് മടങ്ങിയെത്താനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇന്ത്യയുടെ ആസിയാന്‍ ബന്ധത്തിന്റെ നാഴിക്കല്ലായ ഈ വര്‍ഷത്തില്‍, ഈ പ്രത്യേക വര്‍ഷത്തില്‍ ഇവിടെ എത്താന്‍ കഴിഞ്ഞതിലും എനിക്ക് അതിയായ ആഹ്‌ളാദമുണ്ട്.
ജനുവരിയില്‍ നമ്മുടെ റിപ്പബ്ലിക്ക് ദിനത്തില്‍ പത്ത് ആസിയാന്‍ നേതാക്കള്‍ക്ക് ആതിധേയത്വം വഹിച്ചുവെന്ന സവിശേഷമായ ബഹുമതിയും ഞങ്ങള്‍ക്കുണ്ട്. ആസിയാനോടും നമ്മുടെ കിഴക്കനേഷ്യ നയത്തിനോടുമുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമായിരുന്നു ആസിയാന്‍-ഇന്ത്യാ ഉച്ചകോടി.
ഇന്ത്യക്കാര്‍ കിഴക്കിലേക്ക് തിരിഞ്ഞിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി. അത് സൂര്യോദയം കാണാന്‍ വേണ്ടി മാത്രമായിരുന്നില്ല, ലോകത്തിനാകമാനം ആ വെളിച്ചം വ്യാപിപ്പിക്കണമെന്ന് പ്രാര്‍ത്ഥിക്കാന്‍ കൂടി വേണ്ടിയായിരുന്നു. ഇന്ന് മുഴുവന്‍ ലോകത്തിലേയും മാനവരാശി  ഈ 21-ാം നൂറ്റാണ്ടില്‍ വളരെ ശ്രദ്ധയോടെ പ്രത്യാശയോടെ വാഗ്ദാനങ്ങള്‍ക്കായി ഉയരുന്ന കിഴക്കിനെയാണ് നോക്കുന്നത്.  ലോകത്തിന്റെ വികസനഭാഗധേയത്തെ അഗാധമായി സ്വാധീനിക്കുന്നത് ഇന്തോ-പസഫിക് മേഖലയിലുണ്ടാകുന്ന വികസനമാണെന്നതാണ് അതിന് കാരണം.
എന്തെന്നാല്‍  മാറിമറിയുന്ന ആഗോളരാഷ്ട്രീയ ഫലകങ്ങളും ചരിത്രത്തിന്റെ വീഴ്ചകളും വാഗ്ദാനങ്ങളുടെ ഈ നവയുഗത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. നാം ആഗ്രഹിക്കുന്ന ഭാവി ഷാംഗ്രിലായിലേതുപോലെ അത്ര ഭംഗിയുള്ളതായിരിക്കില്ലെന്നാണ് ഞാന്‍ ഇവിടെ പറയുന്നത്. അതായത് ഈ മേഖലയെ നമുക്ക് നമ്മുടെ കൂട്ടായ പ്രത്യാശയുടെയും അഭിലാഷങ്ങളുടേതുമാക്കി രൂപകല്‍പ്പന ചെയ്യാനാകും. സിംഗപ്പൂരിനെപ്പോലെ ഇതിന് പിന്തുടരാന്‍ യോഗ്യതയുള്ളതായി മറ്റൊരിടമില്ല. സമുദ്രങ്ങള്‍ തുറന്നിരിക്കുമ്പോള്‍, കടലുകള്‍ സംരക്ഷിക്കപ്പെടുമ്പോള്‍, രാജ്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കപ്പെടുമ്പോള്‍, നിയമവാഴ്ച നിലനില്‍ക്കുമ്പോള്‍ ആ മേഖല സുസ്ഥിരമായിരിക്കുന്നുമെന്നും, രാജ്യങ്ങള്‍ അത് ചെറുതോ വലുതോ ആകട്ടെ, പരമാധികാര്യ രാജ്യമായി സമ്പല്‍സമൃദ്ധമാകുമെന്നും ഈ മഹത്തായ രാജ്യം നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അവരുടെ തെരഞ്ഞെടുക്കല്‍ സ്വതന്ത്രവും ഭീതിരഹിതവുമായിരിക്കും.
ഒരു ശക്തിക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും പിന്നിലോ അല്ലാതെ തത്ത്വങ്ങള്‍ക്ക് പിന്നില്‍ ഒരു രാജ്യം നില്‍ക്കുമ്പോള്‍ അവര്‍ക്ക് ലോകത്തിന്റെ ബഹുമാനത്തോടൊപ്പം അന്തര്‍ദ്ദേശീയ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായ പ്രാധാന്യവും നേടാനാകുമെന്ന്  സിംഗപ്പൂര്‍ കാണിച്ചുതന്നിട്ടുണ്ട്. സ്വന്തം രാജ്യത്ത് വൈവിദ്ധ്യത്തെ അവര്‍ പുല്‍കുമ്പോള്‍ പുറത്ത് അവര്‍ക്ക് എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ലോകം തേടാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിംഗപ്പൂര്‍ എന്നാല്‍ അതിനും മുകളിലാണ്. ഒരു സിംഹ രാജ്യത്തേയും സിംഹനഗരത്തേയും യോജിപ്പിക്കുന്ന ശക്തിയാണത്. ആസിയാനിലേക്കുള്ള നമ്മുടെ സ്പ്രിംഗ്‌ബോര്‍ഡാണ് സിംഗപ്പൂര്‍. നൂറ്റാണ്ടുകളായി കിഴക്കിലേക്കുള്ള ഇന്ത്യയുടെ ഒരു കവാടമാണ് ഇത്. രണ്ടായിരം വര്‍ഷങ്ങളായി മണ്‍സൂണിലെ കാറ്റും, കടലിന്റെ ഒഴുക്കും, മനുഷ്യാഭിലാഷങ്ങളുടെ ശക്തിയും ചേര്‍ന്ന് ഇന്ത്യയും ഈ മേഖലയുമായി കാലാതീതമായ ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. സമാധാനത്തിലും സൗഹൃദത്തിലും, മതത്തിലും സംസ്‌ക്കാരത്തിലും കലയിലും കച്ചവടത്തിലും ഭാഷയിലും സാഹിത്യത്തിലും കൂടെ വാര്‍ത്തെടുത്തതാണത്. രാഷ്ട്രീയത്തിന്റെയും വ്യാപാരത്തിന്റെയും പ്രവാഹത്തില്‍ ഏറ്റവും ഇറക്കവും ഉണ്ടായപ്പോഴും ഈ മനുഷ്യബന്ധങ്ങള്‍ നിലനിന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ കൊണ്ട്, ഈ മേഖലയില്‍ നമ്മുടെ പങ്കും ബന്ധവും പുനഃസ്ഥാപിക്കുന്ന നമ്മുടെ ആ പാരമ്പര്യം വീണ്ടെടുത്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ഇതുപോലെ ശ്രദ്ധ ലഭിക്കുന്ന  മറ്റൊരു മേഖലയുമില്ല. അത് നല്ലകാര്യമാണ്.
വേദകാലത്തിന് മുമ്പുമുതല്‍ തന്നെ ഇന്ത്യന്‍ ചിന്തകളില്‍ സമുദ്രങ്ങള്‍ക്ക് സുപ്രധാനസ്ഥാനമുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിന്ധുനദീതട സംസ്‌ക്കാരം മുതല്‍ തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് സമുദ്രവ്യാപാരം ഉണ്ടായിരുന്നു. ലോകത്തെ ഏറ്റവും പുരാതന ഗ്രന്ഥമായ വേദങ്ങളില്‍ സമുദ്രത്തിനും ജലത്തിന്റെ ദേവനായ വരുണനും സുപ്രധാന സ്ഥാനം ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിച്ച പുരാണങ്ങളില്‍ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ നിര്‍വചനം നടത്തിയിരുന്നത് കടലുകളെ അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു. ?????????????????? കടലിന് വടക്കുഭാഗത്ത് കിടക്കുന്ന ഭൂമിയെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
എന്റെ ജന്മനാടായ ഗുജറാത്തിലെ ലോതല്‍, ലോകത്തെ ഏറ്റവും പഴക്കം ചെന്ന തുറമുഖങ്ങളില്‍പ്പെട്ടതാണ്. ഇന്നും അവിടെ ഒരു ഡോക്കിന്റെ അവശിഷ്ടങ്ങളുണ്ട്. ഗുജറാത്തികള്‍ ഇന്നും സാഹസികരും, ഇന്നും വിശാലമായി യാത്രചെയ്യുന്നവരുമായതില്‍ ഒരു അത്ഭുതവുമില്ല! ഇന്ത്യയുടെ ചരിത്രത്തിന്റെ ഭൂരിഭാഗവും രൂപപ്പെടുത്തിയത് ഇന്ത്യന്‍ മഹാസമുദ്രമാണ്. ഇന്ന് നമ്മുടെ ഭാവിയുടെ മാര്‍ഗ്ഗദര്‍ശകം അതിലാണ്. ഇന്ത്യയുടെ വ്യാപാരത്തിന്റെയും നമ്മുടെ ഊര്‍ജ്ജസ്രോതസിന്റെയും 90%വും വഹിക്കുന്നത് ഈ സമുദ്രമാണ്. ആഗോള വ്യാപാരത്തിന്റെ ജീവരേഖയുമാണത്. സാംസ്‌ക്കാരിക വൈവിദ്ധ്യവും സമാധാനത്തിന്റേയും സമ്പുഷ്ടിയുടെയും വിവിധതലങ്ങളുള്ള മേഖലകളെയും തമ്മില്‍ ഇന്ത്യന്‍ മഹാസമുദ്രം ബന്ധിപ്പിക്കുന്നു. ഇന്ന് പ്രധാനപ്പെട്ട ശക്തികളുടെയൊക്കെ കപ്പലുകളെ ഇത് വഹിക്കുന്നുമുണ്ട്. അത് സ്ഥിരതയുടെയും മത്സരത്തിന്റെയും ആശങ്കകള്‍ ഉയര്‍ത്തുന്നുമുണ്ട്.
കിഴക്ക്, മലാക്ക കടലിടുക്കും തെക്കന്‍ ചൈനാകടലും ഇന്ത്യയെ പസഫിക്കുമായും നമ്മുടെ പ്രധാനപ്പെട്ട പങ്കാളികളായ-ആസിയാന്‍, ജപ്പാന്‍, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ചൈന, അമേരിക്ക എന്നിവരുമായി ബന്ധിപ്പിക്കുന്നു. ഈ മേഖലയിലെ നമ്മുടെ വ്യാപാരം അതിവേഗത്തില്‍ വളരുകയാണ്. നമ്മുടെ വിദേശനിക്ഷേപത്തിലെ പ്രധാനപ്പെട്ട ഭാഗം ഈ മേഖലയിലേക്കാണ് ഒഴുകുന്നതും. ആസിയാന്റെ കണക്ക് മാത്രം ഏകദേശം 20%ലേറെയാണ്.
ഈ മേഖലയിലെ നമ്മുടെ താല്‍പര്യം വിശാലമാണ്, ബന്ധങ്ങള്‍ അഗാധവുമാണ്. ഇന്ത്യന്‍ മഹാസമുദ്രമേഖലകളില്‍ നമ്മുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്. നമ്മുടെ സുഹൃത്തുക്കള്‍ക്കും പങ്കാളികള്‍ക്കും സാമ്പത്തികശേഷി കൈവരിക്കാനും, സമുദ്രസുരക്ഷ മെച്ചമാക്കാനും നാം സഹായിക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര നാവിക സിമ്പോസിയം പോലുള്ള വേദികളിലൂടെ നാം കൂട്ടായ സുരക്ഷയ്ക്ക് പ്രോത്സാഹനം നല്‍കുന്നുമുണ്ട്.
ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷനിലൂടെ പ്രാദേശിക സഹകരണം എന്ന സമഗ്രമായ ഒരു കാര്യപരിപാടിയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോള സഞ്ചാരപാതകള്‍ ശാന്തവും സ്വതന്ത്രവുമായി എല്ലാവര്‍ക്കും വേണ്ടി നിലനിര്‍ത്തുന്നതിനായി ഇന്ത്യന്‍ മഹാസമുദ്രത്തിന് വെളിയിലുള്ള പങ്കാളികളുമായും ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൗറീഷ്യസില്‍ വച്ച്, ഞാന്‍ നമ്മുടെ വീക്ഷണത്തെ, ഹിന്ദിയില്‍ സമുദ്രം എന്നതിനുള്ള സാഗര്‍ എന്ന ഒറ്റവാക്കുകൊണ്ട് വിശദീകരിച്ചിരുന്നു. സാഗര്‍ എന്നാല്‍ ഈ മേഖലയിലുള്ള എല്ലാവരുടെയും സുരക്ഷയും വളര്‍ച്ചയുമാണ്. ആ തത്വസംഹിതയാണ് ഇന്ന് നാം കൂടുതല്‍ ശക്തമായി നമ്മുടെ കിഴക്കനേഷ്യന്‍ നയത്തിലൂടെ പിന്തുടരുന്നത്. നമ്മുടെ കിഴക്കാന്‍ സമുദ്രമേഖലയിലെ പങ്കാളികളോട് ഇന്ത്യയുമായി ചേരാനാണ് പ്രത്യേകിച്ച് നമ്മുടെ പശ്ചിമ, വടക്ക് കിഴക്കുമായി ചേരാനാണ് ആവശ്യപ്പെടുന്നത്.
കരയിലും സമുദ്രത്തിലും നമ്മുടെ അയല്‍ക്കാരാണ് തെക്ക്-കിഴക്കന്‍ ഏഷ്യ. ഓരോ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി നമുക്ക് വളര്‍ന്നുവരുന്ന രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ ബന്ധങ്ങളുണ്ട്. ആസിയാനുമായി, ചര്‍ച്ചാപങ്കാളി എന്നതില്‍ നിന്ന് കഴിഞ്ഞ 25 വര്‍ഷമായി തന്ത്രപങ്കാളികളായി നാം മാറി. വാര്‍ഷിക ഉച്ചകോടികളിലൂടെയും 30 ചര്‍ച്ചാ സംവിധാനങ്ങളിലൂടെയും നാം നമ്മുടെ ബന്ധങ്ങളെ പിന്തുടരുന്നുണ്ട്. എന്നാല്‍ കൂടുതലും ഈ മേഖലയെക്കുറിച്ചുള്ള പങ്കാളിത്ത വീക്ഷണത്തിന്റെയും പഴയ ബന്ധങ്ങളുടെ സൗഖ്യത്തിന്റേയും പരിചിതത്വത്തിന്റെയും അടിസ്ഥാനത്തിലുമാണ്.
ആസിയാന്റെ നേതൃത്വത്തിലുള്ള കിഴക്കന്‍ ഏഷ്യ ഉച്ചകോടി, എ.ഡി.എം.എം പ്ലസ്, എ.ആര്‍.എഫ് എന്നിവയിലൊക്കെ നാം വളരെ സജീവമായ പങ്കാളികളാണ്. ബിംസ്‌റ്റെക്ക്, തെക്കന്‍ ഏഷ്യയും തെക്കു-കിഴക്കന്‍ ഏഷ്യയും തമ്മിലുള്ള ഒരു പാലമായ മെകോംഗ്-ഗംഗാ സാമ്പത്തിക ഇടനാഴികളുടെ ഭാഗമാണ് നാം.
ജപ്പാനുമായുള്ള നമ്മുടെ ബന്ധം-സാമ്പത്തികത്തില്‍ നിന്നും തന്ത്രപരമായി പൂര്‍ണ്ണതോതില്‍ പരിവര്‍ത്തനപ്പെട്ടു. ഈ ഏറ്റവും അര്‍ത്ഥവത്തായ പങ്കാളിത്തത്തിന്റെ ഫലമാണ് ഇന്ത്യയുടെ കിഴക്കനേഷ്യന്റെ നയത്തിന്റെ ആണിക്കല്ല്. കൊറിയയുമായുള്ള നമ്മുടെ സഹകരണത്തില്‍ ശക്തമായ ഒരു ചലനാത്മകതയുണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയയും അതുപോലെ ന്യൂസിലന്റുമായിട്ടുള്ള നമ്മുടെ പങ്കാളിത്തത്തിനും പുതു ഊര്‍ജ്ജം ലഭിച്ചിട്ടുണ്ട്.
നമ്മുടെ മിക്കവാറും പങ്കാളികളുമായി മൂന്നോ അതിലധികമോ രീതിയില്‍ നാം കണ്ടുമുട്ടാറുണ്ട്.  പസഫിക്ക് ദ്വീപ്‌സമൂഹ രാജ്യങ്ങളുമായി ബന്ധത്തിന്റെ വിജയകരമായ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സുപ്രഭാതത്തില്‍ ഞാന്‍ ഫിജിയില്‍ വന്നിറങ്ങി. ഇന്ത്യാ-പസഫിക്ക് ദ്വീപ് സമൂഹ സഹകരണ ഫോറത്തിന്റെ അല്ലെങ്കില്‍ ഫിപിക്കിന്റെ യോഗത്തോടെ ഭൂമിശാസ്ത്രപരമായ ദൈര്‍ഘ്യം പങ്കാളിത്ത താല്‍പര്യങ്ങളും കര്‍മ്മങ്ങളും കൊണ്ട് മറികടന്നു.
കിഴക്കിനും തെക്കുകിഴക്കന്‍ ഏഷ്യയ്ക്കുമപ്പുറം നമ്മുടെ പങ്കാളിത്തം ശക്തമാവുകയും വളരുകയുമാണ്. നമ്മുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തിന്റെ അളവുകോലാണ് റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം. അത് പ്രത്യേകവും വിശേഷാവകാശമുള്ളതുമായി വളര്‍ന്നിട്ടുണ്ട്.
പത്തുദിവസങ്ങള്‍ക്ക് മുമ്പ് സോചിയില്‍ നടന്ന ഒരു അനൗപചാരിക ഉച്ചകോടിയില്‍ ഞാനും പ്രസിഡന്റ് പുടിനും നമ്മുടെ കാലത്തെ വെല്ലുവിളികളെ നേരിടുന്നതായി ശക്തമായ ഒരു ബഹുധ്രുവ ലോകത്തിന്റെ ആവശ്യം സംബന്ധിച്ച വീക്ഷണം പങ്കുവച്ചിരുന്നു. അതേസമയം അമേരിക്കയുമായി ഇന്ത്യയുടെ ആഗോള തന്ത്രപരമായ പങ്കാളിത്തം ചരിത്രത്തിന്റെ എല്ലാ ശങ്കകളെയും മറികടക്കുകയും എല്ലാ വിശാലമായ മേഖലകളിലും അഗാധമായി വ്യാപരിച്ചുകൊണ്ട് ബന്ധം തടുരുകയുമാണ്. മാറുന്ന ലോകത്ത് അതിന് ഒരു പുതിയ സവിശേഷത ലഭിച്ചിട്ടുണ്ട്. തുറന്നതും, സ്ഥിരതയുള്ളതും സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായ ഇന്തോ-പസഫിക്ക് മേഖല എന്ന നമ്മുടെ പങ്കാളിത്ത വീക്ഷണമാണ് ഈ പങ്കാളിത്തത്തിന്റെ നെടുംതൂണ്. ചൈനയുമായി നമുക്കുള്ള ബന്ധംപോലെ ഇത്രയധികം തട്ടുകളുള്ള ബന്ധം ഇന്ത്യയുടെ മറ്റൊരു ബന്ധത്തിനുമില്ല. ഞങ്ങള്‍ രാജ്യത്തെ രണ്ടു പ്രധാനപ്പെട്ട ജനകീയ രാജ്യങ്ങളും വേഗത്തില്‍ വളരുന്ന പ്രധാനപ്പെട്ട സമ്പദ്ഘടനകളില്‍പ്പെട്ടതുമാണ്. നമ്മുടെ സഹകരണം വികസിക്കുകയാണ്. വ്യാപാരം വളരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഞങ്ങള്‍ പക്വതയും വിവേകവും പുലര്‍ത്തുകയും സമാധാനപരമായ ഒരു അതിര്‍ത്തി ഉറപ്പാക്കുകയും ചെയ്തു.
ആഗോള സമാധാനത്തിനും സമ്പല്‍സമൃദ്ധിക്കും നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ ശക്തവും സ്ഥിരതയുള്ളതുമായ ബന്ധം വേണമെന്ന ഞങ്ങളുടെ ബോദ്ധ്യം അരക്കിട്ടുറപ്പിക്കാന്‍ ഏപ്രിലില്‍ പ്രസിഡന്റ് ഷിയുമായി നടന്ന ഒരു ദ്വിദിന അനൗപചാരിക ഉച്ചകോടി സഹായിച്ചു. പരസ്പര താല്‍പര്യങ്ങളെ സംവേദനക്ഷമതയോടെ കാണുകയും  ഇന്ത്യയും ചൈനയും തമ്മില്‍ കൂടുതല്‍ വിശ്വാസത്തോടെയോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഏഷ്യയ്ക്കും ലോകത്തിനും മികച്ച ഭാവിയുണ്ടാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
ഇന്ത്യയ്ക്ക് ആഫ്രിക്കയുമായി വളരുന്ന ബന്ധമാണുള്ളത്. ഇന്തോ-ആഫ്രിക്കന്‍ ഫോറം ഉച്ചകോടി പോലുള്ളവയിലൂടെ അതിന്റെ് വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഫ്രിക്കയുടെ ആവശ്യങ്ങളുടെയും പരസ്പര ബഹുമാനത്തോടെയും ഊഷ്മളമായതുമായി ചരിത്രത്തിലും അടിസ്ഥാനമായ സഹകരണമാണ് ഇതിന്റെ മര്‍മ്മം.
നമ്മുടെ  മേഖലയിലേക്ക് മടങ്ങിവന്നാല്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന ബന്ധങ്ങള്‍ ആഴത്തിലുള്ള സാമ്പത്തിക പ്രതിരോധ സഹകരണത്തോടൊപ്പമാണ്. ലോകത്തിന്റെ ഏത് ഭാഗത്തിനെക്കാളും നമുക്ക് ഏറ്റവും കൂടുതല്‍ വ്യാപാരകരാര്‍ ഉള്ളത് ഈ ഭാഗത്താണ്. സിംഗപ്പൂരും ജപ്പാനും, കൊറിയയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ നമുക്കുണ്ട്,
ആസിയാനും തായ്‌ലന്റുമായി സൗജന്യ വ്യാപാര കരാര്‍ നമുക്കുണ്ട്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പൂര്‍ത്തിയാക്കുന്നതിന് നമ്മുടെ സജീവമായ പങ്കാളിത്തമുണ്ട്. 90 നോട്ടിക്കല്‍ മൈല്‍ അടുത്തുള്ള, 90 നോട്ടിക്കല്‍ മൈല്‍ ദൂരെയല്ലാത്ത  ഇന്തോനേഷ്യയില്‍ ഞാന്‍ ഏന്റെ ആദ്യസന്ദര്‍ശനം അടുത്തിടെ നടത്തിയിരുന്നു.
ഞാനും എന്റെ സുഹൃത്ത് വിദോദോയും ചേര്‍ന്ന് ഇന്ത്യാ-ഇന്തോനേഷ്യ ബന്ധത്തെ ഒരു സമഗ്ര തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റി. മറ്റ് പങ്കാളിത്ത വീക്ഷണങ്ങളില്‍ ഇന്തോ-പസഫിക്കിലെ സമുദ്ര സഹകരണത്തില്‍ ഞങ്ങള്‍ക്ക് പൊതുവായ താല്‍പര്യമാമുള്ളത്. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രയ്ക്കിടയില്‍ ആസിയാന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പ്രധാനമന്ത്രി മഹാതീറിനെ കാണായി ഞാന്‍ കുറച്ചുസമയത്തേക്ക് മലേഷ്യയിലിറങ്ങി.
സുഹൃത്തുക്കളെ,
ഇന്ത്യന്‍ സായുധസേന, പ്രത്യേകിച്ച് നമ്മുടെ നാവികസേന, ശാന്തിയ്ക്കും സുരക്ഷയ്ക്കും വേണ്ടിയും അതിനൊടൊപ്പം ദുരന്തസഹായത്തിന് മനുഷ്യത്വപരമായ സഹകരണത്തിനുമായി ഇന്തോ-പസഫിക്ക് മേഖലയില്‍ പങ്കാളിത്തമുണ്ടാക്കുന്നുണ്ട്. അവര്‍ പരിശിലനം നല്‍കും, അഭ്യാസം നടത്തും, ഈ മേഖലയിലാകെ സദ്ദുദ്ദേശപരമായ ദൗത്യങ്ങള്‍ നടപ്പാക്കും. ഉദാഹരണത്തിന് സിംഗപ്പൂരുമായി നമുക്ക് ദീര്‍ഘകാലമായതും തടസപ്പെടാത്തതുമായ നാവിക അഭ്യാസമുണ്ട്, ഇത് ഇപ്പോള്‍ അതിന്റെ 25-ാം വര്‍ഷത്തിലാണ്.
സിംഗപ്പൂരുമായി വളരെ അടുത്ത് തന്നെ ഒരു ത്രി-തല അഭ്യാസം ആരംഭിക്കും. ഇത് ആസിയാന്‍ രാജ്യങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കാനാണ് നാം ആഗ്രഹിക്കുന്നതും. പരസ്പരമുള്ള കഴിവുകള്‍ നിര്‍മ്മിക്കുന്നതിനായി വിയറ്റ്‌നാംപോുള്ള പങ്കാളികളുമായി നമ്മള്‍ പ്രയത്‌നിക്കുന്നുണ്ട്. യൂണൈറ്റഡ് സ്‌റ്റേറ്റ്‌സും ജപ്പാനുമായി ഇന്ത്യ മലബാര്‍ അഭ്യാസം സംഘടിപ്പിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ അഭ്യാസമായ മിലനില്‍ നിരവധി പ്രാദേശിക പങ്കാളികള്‍ കൈകോര്‍ക്കുകയും പസഫിക്കിലെ റിംപാക്കില്‍ പങ്കെടുക്കുകയും ചെയ്തു.
ഏഷ്യയിലെ-ഈ നഗരത്തില്‍ തന്നെ, കപ്പലുകള്‍ക്കെതിരെയുള്ള കടല്‍ക്കൊള്ളയ്ക്കും സായുധകൊള്ളയ്ക്കുമെതിരെ പോരാടാനുള്ള മേഖലാ സഹകരണ കരാറിനായി ഞങ്ങള്‍ സജീവമായി രംഗത്തുണ്ട്. ബഹുമാന്യരായ സദസ്യരെ, തിരിച്ച് നാട്ടിലേക്ക് പോയാല്‍, സ്വതന്ത്ര ഇന്ത്യ 75 വയസുള്ള യുവത്വത്തിലെത്തുന്ന 2022 ഓടെ ഇന്ത്യയെ ഒരു നവ ഇന്ത്യയാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് ഞങ്ങളുടെ മുഖ്യദൗത്യം.
ഞങ്ങള്‍ പ്രതിവര്‍ഷ വളര്‍ച്ച 7.5 മുതല്‍ 8 വരെ സുസ്ഥിരമായി നിര്‍ത്തും. നമ്മുടെ സമ്പദ്ഘടന വളരുന്നതിനനുസരിച്ച് നമ്മുടെ ആഗോള പ്രാദേശിക സംയോജനവും വര്‍ദ്ധിക്കും. 800 ദശലക്ഷം യുവജനങ്ങളുള്ള ഒരു രാജ്യത്തിന് അവരുടെ ഭാവി ഇന്ത്യയുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ അളവിന്റെ അടിസ്ഥാനത്തില്‍ മാത്രം സുസ്ഥിരമാക്കാനാവില്ലെന്നും ആഗോള ബന്ധങ്ങള്‍ ആഴത്തിലാക്കിയേ കഴിയുവെന്നും അറിയാം. എവിടത്തതിനേക്കാളും ഉപരിയായി നമ്മുടെ ബന്ധങ്ങള്‍ ആഴത്തിലുള്ളതാകുകയും ഈ മേഖലയില്‍ നമ്മുടെ സാന്നിദ്ധ്യം വളരുകയും ചെയ്യും. എന്നാല്‍ നാം സൃഷ്ടിക്കാനാഗ്രിക്കുന്ന ഒരു ഭാവിക്ക് സ്ഥായിയായ അടിസ്ഥാനതത്വമായി സമാധാനം ഉണ്ടാകണം. അത് വസ്തുതയില്‍ നിന്നും വിദൂരത്താണ്.
ആഗോള ശക്തിയില്‍ മാറ്റങ്ങളുണ്ട്, ഇത് ആഗോള സമ്പദ്ഘടനയുടെ സ്വഭാവത്തെ മാറ്റുകയും സാങ്കേതികതയില്‍ ദിനംപ്രതി തടസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ആഗോള വ്യവസ്ഥിതിയുടെ അടിത്തറ ഇളകുന്നതായാണ് കാണുന്നത്. ഭാവി വളരെ ചെറുതായി കാണുന്നു. നമ്മുടെ എല്ലാ പുരോഗതിക്കും നമുക്ക് പരിഹരിക്കാന്‍ കഴിയാത്ത ചോദ്യങ്ങളുടെയും പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കങ്ങളുടെയും മത്സരങ്ങളുടെയും അവകാശവാദങ്ങളുടെയും കൂട്ടിമുട്ടുന്ന വീക്ഷണങ്ങളുടെയും മത്സരിക്കുന്ന മാതൃകകളുടെയും അനിശ്ചിതത്വത്തിന്റെ മുനയില്‍ ജീവിക്കേണ്ടതുണ്ട്,
പരസ്പര സുരക്ഷിതത്വമില്ലായ്മ വളരുന്നതും വര്‍ദ്ധിച്ചുവരുന്ന സൈനിക ചെലവും ഞങ്ങള്‍ കാണുന്നുണ്ട്. ആഭ്യന്തര മാറ്റങ്ങള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളായി മാറുന്നു, വ്യാപാരത്തില്‍ പുതിയ അഭിപ്രായഭിന്നതകളും സമുദ്രവും ആകാശവുപോലെയുള്ള പ്രകൃതിക്ക് വേണ്ടിയുള്ള മത്സരങ്ങളും വര്‍ദ്ധിക്കുന്നു. എല്ലാത്തിനുപരിയായി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ പുനര്‍ ശ്രേണീകരണത്തിനുള്ള ശക്തികളുടെ അവകാശവാദവും ഞങ്ങള്‍ കാണുന്നു. ഇതിനെല്ലാം ഇടയിലായി തീവ്രവാദവും ഭീകരവാദവും ഉള്‍പ്പെടെ  ഒരിക്കലും അവസാനിക്കാത്ത നമ്മെയെല്ലാം സ്പര്‍ശിക്കുന്ന ഭീഷണിയുടെ വെല്ലുവിളികളുമുണ്ട്. ഇത് പരസ്പരാശ്രയ ഭാഗ്യങ്ങളുടെയും പരാജയത്തിന്റേയും ലോകമാണ്. ഒരു രാജ്യത്തിനും സ്വന്തം നിലയില്‍ സ്വന്തം സുരക്ഷ രൂപീകരിക്കാന്‍ കഴിയില്ല.
വിഭജനങ്ങള്‍ക്കും മാത്സര്യത്തിനുമുപരിയായി ഉയിര്‍ത്തെഴുന്നേല്‍ക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമാണ് ഈ ലോകം നമ്മോട് നിര്‍ദ്ദേശിക്കുന്നത്. അത് സാദ്ധ്യമാണോ?
അതേ, അത് സാദ്ധ്യമാണ്. ആസിയാനെ ഒരു ഉദാഹരണമായും പ്രചോദനമായും ഞാന്‍ കാണുന്നു. സംസ്‌ക്കാരത്തിന്റെ, മതത്തിന്റെ ഭാഷയുടെ, ഭരണത്തിന്റെ, സമ്പല്‍സമൃദ്ധിയുടെ ലോകത്തെ മറ്റേത് ഗ്രൂപ്പിനെക്കാളും വലിയ തോതിലുള്ള വൈവിദ്ധ്യം പ്രതിനിധാനം ചെയ്യുന്നതാണ് ആസിയാന്‍.
തെക്ക് കിഴക്കന്‍ ഏഷ്യ ആഗോള മത്സരത്തിന്റെ മുന്‍പന്തിയിലായിരുന്നപ്പോഴും, ഒരു അതിക്രൂരമായ യുദ്ധത്തിന്റെ തിയേറ്റര്‍ ആയിരിക്കുമ്പോഴും അനിശ്ചിത്വരാഷ്ട്രങ്ങളുടെ ഒരു മേഖലയുമായിരുന്നപ്പോഴുമാണ് ഇത് ജനിച്ചത്. അതെ, ഇന്ന് ആസിയന്‍ പത്ത് രാജ്യങ്ങളെ ഒരു പൊതു ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ യോജിപ്പിച്ചു. ഈ മേഖലയിലെ സ്ഥായിയായ ഭാവിക്ക് ആസിയാന്‍ ഐക്യം അനിവാര്യമാണ്.
അതുകൊണ്ട് നാം ഓരോരുത്തരും അതിനെ പിന്തുണയ്ക്കണം, അതിനെ ദുര്‍ബലമാക്കരുത്. ഞാന്‍ നാല് തെക്ക് കിഴക്കന്‍ ഉച്ചകോടികളില്‍ പങ്കെടുത്തു. ആസിയാന് അതിര്‍ത്തി മേഖലകളെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന് എനിക്ക് ബോദ്ധ്യമായി. പല വഴികളിലായി ആസിയാന്‍ ഇപ്പോള്‍ തന്നെ ആ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ അത് ഇന്തോ-പസഫിക്ക് മേഖലയ്ക്ക് അടിത്തറയിടുകയാണ് ചെയ്യുന്നത്. ഈ ഭൂപ്രകൃതിയെ ആലിംഗനം ചെയ്യുന്നതിനായി കിഴക്കന്‍ ഏഷ്യ ഉച്ചകോടിയും മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തവും എന്ന രണ്ട് സുപ്രധാന മുന്‍കൈകള്‍ ആസിയാന്‍ എടുത്തിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഇന്തോ-പസഫിക്ക് എന്നത് പ്രകൃതിദത്തമായ ഒരു മേഖലയാണ്. വലിയതോതിലുള്ള ആഗോള അവസരങ്ങളുടെയും വെല്ലുവിളികളുടെയും വേദികൂടിയാണത്. ഈ മേഖലയില്‍ ജീവിക്കുന്നവരുടെ ഭാഗധേയം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നതില്‍ എനിക്കുള്ള ബോദ്ധ്യം ഓരോ ദിവസവും കഴിയുന്തോറും വര്‍ദ്ധിച്ചുവരികയാണ്. ഇന്ന് വിഘടനത്തിനും മാത്സര്യത്തിനുമുപരിയായി  ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ നമ്മോട് ആഹ്വാനം ചെയ്യുകയാണ്.
ഭൂമിശാസ്ത്ര, സാംസ്‌ക്കാരിക ബോദ്ധ്യത്തില്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ പത്ത് രാജ്യങ്ങള്‍ രണ്ടു മഹത്തായ സമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ്. സംശ്ലേഷിതം തുറന്നതും ആസിയാന്‍ കേന്ദ്രീകൃതവും ഐക്യവുംഅതുകൊണ്ടുതന്നെ പുതിയ ഇന്തോ-പസഫിക്കിന്റെ ഹൃദയമായിരിക്കും. ഇന്തോ-പസഫിക്ക് മേഖലയെ ഒരു തന്ത്രപരമായതോ അല്ലെങ്കില്‍ പരിമിത അംഗങ്ങളുടെ കൂട്ടായ്മയായോ ഇന്ത്യ കാണുന്നില്ല.
ആധിപത്യം ആഗ്രഹിക്കുന്ന     ഒരു കൂട്ടമായും കാണുന്നില്ല. മറ്റൊരു രാജ്യത്തിന് ഏതിരായതായി ഒരുതരത്തിലും ഇതിനെ പരിഗണിക്കുന്നുമില്ല. അത്തരത്തിലുള്ള ഭൂമിശാസ്ത്രപരമായ ഒരു നിര്‍വ്വചനത്തിനും കഴിയുകയുമില്ല. അതുകൊണ്ടുതന്നെ ഇന്തോ-പസഫിക്ക് മേഖല സംബന്ധിച്ച് ഇന്ത്യയുടെ വീക്ഷണം സകാരാത്മകമാണ്. അതിന് പല ഘടകങ്ങളുമുണ്ട്.
ഒന്ന്,
ഇത് സ്വതന്ത്രവും തുറന്നതും സംശ്ലേഷിതവുമായ ഒരു മേഖലയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. നമ്മെയെല്ലാം അത് പുരോഗതിയും സമ്പല്‍സമൃദ്ധിയും എന്ന പൊതു ഉദ്യമത്തില്‍ ആലിംഗനം ചെയ്യുകയാണ്. ഭൂമിശാസ്ത്രപരമായി ഈ മേഖലയിലുള്ള എല്ലാ രാജ്യങ്ങളെയും ഇതുള്‍ക്കൊള്ളുന്നുണ്ടെന്ന് മാത്രമല്ല, ഇവിടെ അവകാശവാദമുള്ള ഇതിനപ്പുറമുള്ള മറ്റുള്ളവരും ഉള്‍പ്പെടുന്നു.
രണ്ട്,
തെക്കുകിഴക്കന്‍ ഏഷ്യ നടുക്കാണ്. ആസിയാന്‍ അതിന്റെ ഭാവിയുടെ കേന്ദ്രമാണ്, അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ഇതാണ് എപ്പോഴും ഇന്ത്യയെ നയിച്ചിട്ടുള്ള വീക്ഷണം, ഈ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള നിര്‍മ്മിതിയുടെ സഹകരണത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
മൂന്ന്,
നമ്മുടെ പൊതുവായ സമ്പല്‍സമൃദ്ധിയും സുരക്ഷക്കും ചര്‍ച്ചകളിലൂടെയും ഈ മേഖലയിലെ പൊതു നിയമാടിസ്ഥാനത്തിലുള്ള ക്രമങ്ങളിലൂടെയും ഉണ്ടായിവരണമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഇത് എല്ലാവര്‍ക്കും വ്യക്തിപരമായും അതുപോലെ പ്രകൃതിയുടെ സമ്പത്തിലും തുല്യമായി പ്രയോഗിക്കണം. അത്തരം ഒരു ക്രമം പരാമാധികാരത്തിലും രാജ്യത്തിന്റെ സമഗ്രതയിലും വിശ്വസിക്കണം, അതോടൊപ്പം  വലിപ്പവും ശക്തിയും പരിഗണിക്കാതെ രാജ്യങ്ങളുടെ തുല്യതയിലും, ഈ നിയമങ്ങളെല്ലാം കുറച്ചു പേരുടെ ശക്തിയുടെ അടിസ്ഥാനത്തിലല്ല, എല്ലാവരുടെയും അംഗീകാരത്തോടെയായിരിക്കണം. ഇത് സമ്മര്‍ദ്ദത്തിലല്ല, വിശ്വാസത്തിലും ചര്‍ച്ചയിലും അടിസ്ഥിതമായിരിക്കണം, രാജ്യങ്ങള്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇത് ഉയര്‍ത്തിപ്പിടിക്കണമെന്നും ഇത് അര്‍ത്ഥമാക്കുന്നുണ്ട്. ഇത് ബഹുസ്വരതാവാദവും പ്രാദേശികവാദവും സംബന്ധിച്ച് ഇന്ത്യയുടെ വിശ്വാസത്തിന്റെ അടിത്തറ ഇതാണ്. നിയമവാഴ്ചയില്‍ അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ തത്വം.
നാല്,
കടല്‍, ആകാശം എന്നിവിടങ്ങളിലെ പൊതു സ്ഥലങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനചത്തില്‍ നമുക്കും തുല്യ ലഭ്യതയുണ്ടാകണം. സര്‍വ്വതന്ത്രമായ സമുദ്രയാത്രയ്ക്കും, നിര്‍വിഘ്‌നമായ വ്യാപാരത്തിനും അന്തരാഷ്ട്ര നിയമമനുസരിച്ച് തര്‍ക്കങ്ങളുടെ സമാധാനമായ പരിഹാരങ്ങള്‍ക്കും
ഈ സ്വാതന്ത്ര്യം അനിവാര്യമാണ്. നാമെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ സമ്മതിച്ചാല്‍ നമ്മുടെ കടല്‍പാതകള്‍ സമ്പല്‍സമൃദ്ധിയുടെ വഴികളും സമാധാനത്തിന്റെ ഇടനാഴികളുമാകും. സമുദ്ര കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സമുദ്ര പാരിസ്ഥിതികാവസ്ഥ സംരക്ഷിക്കുന്നതിനും ദുരന്തങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും നീല പരിസ്ഥിതിയെ സമ്പുഷ്ടമാക്കുന്നതിനും നമ്മള്‍ക്ക് ഒന്നിച്ചുവരാനും കഴിയണം.
അഞ്ച്,
ആഗോളവല്‍ക്കരണം കൊണ്ട് ഈ മേഖലയ്ക്കും നമുക്കെല്ലാവര്‍ക്കും ഗുണമുണ്ടായിട്ടുണ്ട്. ഈ ഗുണഫലത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളാണ്. എന്നാല്‍ ചരക്കിലും സേവനത്തിലും സംരക്ഷണവാദം വളര്‍ന്നുവരികയാണ്. മാറ്റങ്ങളെ ആശ്ലേഷിക്കുകയെന്നതല്ലാതെ, സംരക്ഷ1ണഭിത്തികള്‍ക്ക് പിന്നില്‍ നിന്ന് പരിഹാരം കാണാനാവില്ല, ഇന്ത്യ തുറന്നതും സ്ഥായിയാതുമായ ഒരു വ്യാപാര ഭരണസംവിധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. എല്ലാ രാജ്യങ്ങളിലേയും വ്യാപാര നിക്ഷേപ പ്രവാഹം വര്‍ദ്ധിപ്പിക്കുന്ന നിയമാധിഷ്ഠിതവും തുറന്നതും സന്തുലിതവും സ്ഥിരതയുള്ളതുമായ വ്യാപാര പരിസ്ഥിതിയെ ഞങ്ങളും പിന്തുണയ്ക്കും. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തത്തി (ആര്‍.സി.ഇ.പി)ലൂടെ ഇതാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും. ആര്‍.സി.ഇ.പി പേരും പ്രഖ്യാപിത തത്ത്വങ്ങളും സൂചിപ്പിക്കുന്നതുപോലെ, സമഗ്രമായിരിക്കണം. വ്യാപാരം, നിക്ഷേപം, സേവനം, എന്നിവയില്‍ ഇവ സന്തുലിതവുമായിരിക്കണം.
ആറ്,
ബന്ധിപ്പിക്കല്‍ ഏറ്റവും നിര്‍ണ്ണായകമായതാണ്. അത് വ്യാപാരവും സമ്പല്‍സമൃദ്ധിയും ഉയര്‍ത്തുന്നതിനെക്കാളും പലതും ചെയ്യുന്നുണ്ട്. ഇത് മേഖലകളെത്തമ്മില്‍ യോജിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യ ഉപമാര്‍ഗ്ഗമായി നിലനില്‍ക്കുന്നു. ബന്ധിപ്പിക്കലിന്റെ നേട്ടം ഞങ്ങള്‍ മനസിലാക്കുന്നു. ഈ മേഖലയില്‍ പല ബന്ധിപ്പിക്കല്‍ മുന്‍കൈകളും നിലവിലുണ്ട്. ഇവയൊക്കെ വിജയിക്കണമെങ്കില്‍ നാം അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിച്ചാല്‍ മാത്രം പോര, വിശ്വാസ്യതയുടെ പാലങ്ങളും നിര്‍മ്മിക്കണം. അതിന് വേണ്ടി ഈ മൂന്‍കൈകള്‍ പരമാധികാരത്തിലും ഭൂമിഅവകാശത്തിലുമുള്ള ബഹുമാനത്തിലും കൂടിക്കാഴ്ചകളിലും നല്ല ഭരണത്തിലും സുതാര്യതയിലും ജീവനസാമര്‍ത്ഥ്യത്തിലും സുസ്ഥിരതയിലും അധിഷ്ഠിതമായിരിക്കണം. അത് രാജ്യങ്ങളെ ശാക്തീകരിക്കും, അവയെ സാദ്ധ്യമല്ലാത്ത കടബാദ്ധ്യതയിലേക്ക് തള്ളിവിടില്ല. തന്ത്രപരമായ പന്തയമല്ല അത് വ്യാപാരത്തെ പ്രോത്സാഹിപ്പിക്കും.  ഈ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എല്ലാവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. ഒപ്പം തെക്കന്‍ ഏഷ്യ,തെക്കുകിഴക്ക് ഏഷ്യ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍, ആഫ്രിക്ക, പശ്ചിമ ഏഷ്യ, അതിനുമപ്പുറം എന്നിവിടങ്ങളില്‍ പങ്കാളിത്തതോടെയും ചെയ്യുന്നുണ്ട്. ഇന്ത്യ തങ്ങളുടെ പങ്ക് സ്വയവും,  ഒപ്പം ജപ്പാന്‍ പോലുള്ള മറ്റ് രാജ്യങ്ങളുമായും ചേര്‍ന്നും പങ്ക്  നിര്‍ഹിക്കുന്നുണ്ട്. പുതിയ വികസന ബാങ്കിലും (ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്ക്), ഏഷ്യന്‍ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്കിലും( ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്) പ്രധാന ഓഹരിപങ്കാളികളാണ് നമ്മള്‍.
അവസാനമായി,
ഇതെല്ലാം സാദ്ധ്യമാകണമെങ്കില്‍ നമ്മള്‍ വീണ്ടും പഴയ ആ ശാക്തികവൈര കാലത്തേക്ക് മടങ്ങിപ്പോകാതിരിക്കണം. മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ട്: ഏഷ്യയിലെ ശത്രുത നമ്മെ പിന്നാക്കം വലിച്ചു. സഹകരണത്തിന്റെ ഏഷ്യയാണ് ഈ നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് തങ്ങളുടെ പരിഗണന കൂടുതല്‍ ഐക്യമുള്ള ലോകം സൃഷ്ടിക്കലാണോ, അതോ പുതിയ വിഭജനങ്ങള്‍ക്ക് ശക്തിചെലുത്തുന്നതാണോയെന്ന് ഓരോ രാജ്യവും തങ്ങളോട് തന്നെ ചോദിക്കണം. നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ ശക്തികളുടെ ഉത്തരവാദിത്വമാണിത്. മത്സരം സാധാരണയാണ് എന്നാല്‍ മത്സരങ്ങള്‍ സംഘര്‍ഷങ്ങളായി മാറരുത്; അഭിപ്രായഭിന്നതകളെ തര്‍ക്കങ്ങളായി മാറുന്നതിന് അനുവദിക്കരുത്. ബഹുമാന്യരായ സദസ്യരെ, പങ്കാളിത്ത മുല്യങ്ങളുടെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ പങ്കാളിത്തങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ഈ മേഖലയിലും അതിനുമപ്പുറത്തും ഇന്ത്യയ്ക്കും ധാരാളമായുണ്ട്.
സ്ഥിരതയും സമാധാനപരവുമായി ഒരു മേഖലയ്ക്കായി ഞങ്ങള്‍ വ്യക്തിപരമായി അവരോടൊപ്പം പ്രവര്‍ത്തിക്കും അല്ലെങ്കില്‍ മുന്നോ അതില്‍ കൂടുതലോ ഘടനയിലും. എന്നാല്‍ ഞങ്ങളുടെ സൗഹൃതം ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം തടയുന്ന ബന്ധങ്ങളല്ല. ഞങ്ങള്‍ വിഭജനത്തിന്റേയും മറ്റുമല്ലാതെ തത്വങ്ങളുടെയും മൂല്യങ്ങളുടെയും, സമാധാനത്തിന്റെയും പുരോഗതിയുടെയൂം വശങ്ങളാണ് തെരഞ്ഞെടുക്കുന്നത്.  ലോകത്തങ്ങോളമിങ്ങോളമുള്ള നമ്മുടെ ബന്ധം നമ്മുടെ വശത്തിന് വേണ്ടി സംസാരിക്കണം. നമ്മള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് നമ്മുടെ കാലത്തെ വെല്ലുവിളികള്‍ നേരിടാനാകും. നമുക്ക് നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാന്‍ കഴിയും. നമുക്ക് നിര്‍വ്യാപനം ഉറപ്പാക്കാന്‍ കഴിയും, നമുക്ക് നമ്മുടെ ജനങ്ങളെ തീവ്രവാദത്തില്‍ നിന്നും സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷിക്കാനും കഴിയും.
ഉപസംഹാരമായി, ഞാന്‍ ഇത് ഒരിക്കല്‍ കൂടി പറയട്ടെ: ആഫ്രിക്കയുടെ തീരം മുതല്‍ അമേരിക്കയുടേത് വരെയുള്ള ഇന്തോ-പസഫിക്ക് മേഖലയിലെ ഇന്ത്യയിലെ സ്വന്തം ബന്ധങ്ങള്‍ സംശ്ലേഷിതമായിരിക്കും. ഞങ്ങള്‍ വേദാന്ത തത്വശാസ്ത്രത്തിന്റെ അനന്തരാവകാശികളാണ്, എല്ലാത്തിലും ഏകത്വം കാണുന്ന, നാനാത്വത്തില്‍ ഏകത്വം ആഘോഷിക്കുന്ന ????????, ????????????????? താണത്. സത്യം ഏകമാണ്, അറിവുള്ളവര്‍ ഇതിനെ പലരീതിയില്‍ സംസാരിക്കും. അതാണ്  ബഹുസ്വരത, സഹവര്‍ത്തിത്വം, തുറന്നത്, ചര്‍ച്ചാസ്വഭാവം എന്നിവയുള്ള നമ്മുടെ സാംസ്‌ക്കാരിക ധര്‍മ്മചിന്തയുടെ അടിസ്ഥാനം. നമ്മെ ഒരു രാജ്യമെന്ന നിലയില്‍ നിര്‍വചിക്കുന്ന ജനാധിപത്യത്തിന്റെ ആശയങ്ങള്‍ നമ്മള്‍ ലോകവുമായി ബന്ധപ്പെടുന്ന രീതിയിലായിരിക്കും രൂപപ്പെടുന്നത്.
അതിനെ ബഹുമാനം(സമ്മാന്‍), ചര്‍ച്ച (സംവാദ്), സഹകരണം (സഹയോഗ്), സമാധാനം (ശാന്തി), സമൃദ്ധി (സമൃദ്ധി). എന്നിങ്ങനെ ഹിന്ദിയിലെ അഞ്ച് എസുകളായി വ്യാഖ്യാനിക്കുന്നു. ഈ വാക്കുകള്‍ പഠിക്കുക എളുപ്പമാണ്! അതുകൊണ്ട് നാം ലോകവുമായി ശാന്തിയോടെ, ബഹുമാനത്തോടെ, ചര്‍ച്ചകളിലൂടെ, അന്തരാഷ്ട്ര നിയമങ്ങളില്‍ പരിപൂര്‍ണ്ണ പ്രതിജ്ഞാബദ്ധതയോടെയായിരിക്കും ബന്ധപ്പെടുക.
എല്ലാ രാജ്യങ്ങളും ചെറുതോ വലുതോ ഏതോ ആയിക്കോട്ടെ സമത്വത്തോടെയും പരമാധികാരത്തോടെയും മുന്നോട്ടുപോകുന്നതിന് ആവശ്യമായ ജനാധിപത്യവും നിയമാധിഷ്ഠിതവുമായ ഒരു അന്തരാഷ്ട്ര ക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. നമ്മുടെ സമുദ്രങ്ങള്‍, ആകാശമാര്‍ഗ്ഗങ്ങള്‍ എന്നിവ സ്വതന്ത്രവും തുറന്നതുമാക്കുന്നതിനായി നമ്മള്‍ മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നമ്മുടെ രാജ്യങ്ങള്‍ തീവ്രവാദത്തില്‍ നിന്ന്‌സുരക്ഷിതമാകണം, നമ്മുടെ സൈബര്‍ സ്ഘലം തടസത്തില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും സ്വതന്ത്രമായിരിക്കണം. നമ്മുടെ സമ്പദ്ഘടന തുറന്നതും ബന്ധങ്ങള്‍ സുതാര്യവുമായി നമ്മള്‍ സൂക്ഷിക്കും. നമ്മുടെ സുഹൃത്തുക്കളും പങ്കാളികളുമായി നാം നമ്മുടെ വിഭവങ്ങളും വിപണികളും സമൃദ്ധിയും പങ്കുവയ്ക്കും. ഫ്രാന്‍സും മറ്റ് പങ്കാളികളും ചേര്‍ന്നുള്ള പുതിയ അന്തര്‍ദ്ദേശീയ സൗര ബന്ധത്തിലൂടെ ഭൂമിയുടെ സുസ്ഥിരഭാവിക്ക് വേണ്ടി നാം ശ്രമിക്കും.
ഇങ്ങനെയാണ് നാമും നമ്മുടെ പങ്കാളികളും ഈ വിശാലമായ മേഖലയിലും അതിനുപ്പറുത്തും മുന്നോട്ടുപോകേണ്ടതെന്നാണ് നാം ആഗ്രഹിക്കുന്നത്. ഈ മേഖലയിലെ പുരാതന അറിവുകള്‍ നമ്മുടെ പൊതു പൈതൃകമാണ്. ശാന്തി, അനുകമ്പ എന്ന ഭഗവാന്‍ ബുദ്ധന്റെ സന്ദേശം നമ്മെയെല്ലാം ബന്ധിപ്പിച്ചതാണ്. ഒന്നിച്ച് നാം മാനവസംസ്‌ക്കാരത്തിനായി ധാരാളം സംഭാവനകള്‍ നല്‍കുകയും ചെയ്തു. നമ്മള്‍ യുദ്ധത്തിന്റെ കെടുതികളിലൂടെയും ശാന്തിയുടെ ആശയിലൂടെയും കടന്നുപോയിട്ടുണ്ട്. നാം ശക്തിയുടെ പരിധി കണ്ടിട്ടുണ്ട്. സഹകരണത്തിന്റെ ഫലങ്ങളും നാം കണ്ടിട്ടുണ്ട്.
ഈ ലോകം ഒരു കുറുക്കുവഴിയാണ്, അവിടെ ചരിത്രത്തിലെ ഏറ്റവും മോശം അദ്ധ്യായത്തിന്റെ പ്രലോഭനങ്ങളുണ്ട്. എന്നാല്‍ അവിടെ അറിവിന്റെ വഴിയുമുണ്ട്. എല്ലാ രാജ്യത്തിന്റെയും നല്ലതിന് വേണ്ടി നാം ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ നമ്മുടെ താല്‍പര്യങ്ങള്‍ കൂടുതല്‍ മെച്ചമായ രീതിയില്‍ നടപ്പാക്കാനകുമെന്ന് മനസിലാക്കികൊണ്ട്, നമ്മുടെ താല്‍പര്യത്തിന്റെ സങ്കുചിത വീക്ഷണങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന ഉന്നതല ലക്ഷ്യങ്ങള്‍ക്കായി അത് ആഹ്വാനം ചെയ്യുകയാണ്. എല്ലാവരും ആ പാത സ്വീകരിക്കണമെന്നാണ് എനിക്ക് ഇവിടെ നിര്‍ദ്ദേശിക്കാനുള്ളത്.
നിങ്ങള്‍ക്ക് നന്ദി.
നിങ്ങള്‍ക്ക് വളരെയധികം നന്ദി.