പരമ്പരാഗത ഔഷധ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഇക്വിറ്റോറിയല്‍ ഗിനിയയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു. 2018 ഏപ്രില്‍ എട്ടിനാണ് ധാരണാപത്രം ഒപ്പുവച്ചത്.
പരമ്പരാഗത ഔഷധ മേഖലയില്‍ രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ഉഭയകക്ഷി സഹകരണം ഈ ധാരണാപത്രം വര്‍ധിപ്പിക്കും.
ഗവേഷണം, പരിശീലന കോഴ്സുകള്‍, സമ്മേളനങ്ങള്‍, യോഗങ്ങള്‍, വിദഗ്ധരെ നിയോഗിക്കല്‍ എന്നീ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക വിഭവങ്ങള്‍ ആയുഷ് മന്ത്രാലയത്തിന്റെ നിലവിലെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്ന് വിനിയോഗിക്കും.
പശ്ചാത്തലം: ഇന്ത്യയുടെ പരമ്പരാഗത ഔഷധങ്ങള്‍, ആയുര്‍വേദം, യോഗ, പ്രകൃതി ചികില്‍സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ വളരെ ക്രോഡീകരിക്കപ്പട്ട നിലയിലും സുരക്ഷിതമാണ്. ലോക ആരോഗ്യ രംഗത്ത് ഈ ചികില്‍സാ രീതികള്‍ക്ക് വന്‍തോതിലുള്ള പ്രാധാന്യമാണുള്ളത്. മലേഷ്യ, ട്രിനിഡാഡ്, ടൊബാഗോ, ഹംഗറി, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, മംഗോളിയ, ഇറാന്, സാവോപോളോ, പ്രിന്‍സിപ്പി എന്നിവിടങ്ങളില്‍ പരമ്പരാഗത ഔഷധ മേഖലയിലെ സഹകരണത്തിനു വേണ്ടി പ്രവേശിക്കാന്‍ ആവശ്യമായ ഫലപ്രദമായ നടപടികള്‍ക്ക് ഈ ധാരണാപത്രത്തിലൂടെ ആയുഷ് മന്ത്രാലയത്തിന് അനുമതി ലഭിക്കുന്നു.
***