Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എം.എം.ടി.സി ലിമിറ്റഡ് വഴി ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഇരുമ്പയിര് നല്‍കുന്നതിനുള്ള ദീര്‍ഘകാല കരാറിന് അനുമതി


ജപ്പാനീസ് സ്റ്റീല്‍ മില്‍സിനും (ജെ.എസ്.എം.എസ്) ദക്ഷിണ കൊറിയയിലെ പോസ്‌കോയ്ക്കും അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി (2018 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ) +64 % ശതമാനത്തിലധികം എഫ്.ഇ അടങ്ങിയിട്ടുള്ള തരം ഇരുമ്പയിര് (ലംപ്‌സ് ആന്റ് ഫൈന്‍സ്) നല്‍കുന്നതിനുള്ള ദീര്‍ഘകാല കരാര്‍ (എല്‍.ടി.എ.എസ്) പുതുക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

വിശദാംശങ്ങള്‍
1. നിലവിലെ ദീര്‍ഘകാല കരാറിന് 2018 മാര്‍ച്ച് 31 വരെയാണ് കാലാവധിയുള്ളത്. സ്റ്റീല്‍ മില്‍സ് ഓഫ് ജപ്പാനും ദക്ഷിണ കൊറിയയിലെ പോസ്‌കോയുമായി കരാര്‍ പുതുക്കുന്നത് 1-4-2018 മുതല്‍ 31-3-2023 വരെയുള്ള അഞ്ചു വര്‍ഷത്തേക്കായരിക്കും.
2. ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ ദേശീയ ധാതുവികസന കോര്‍പ്പറേഷന്റെയും അല്ലാതെയുമുള്ള ഇരുമ്പയിര് കുറഞ്ഞത് 3.80 ദശലക്ഷം ടണ്ണും, പരമാവധി 5.50 ദശലക്ഷം ടണ്ണും പ്രതിവര്‍ഷം കയറ്റുമതി ചെയ്യണം. ഒപ്പം ബൈാലഡിലാ ലംപ്‌സ് തരത്തില്‍പ്പെട്ട ഇരുമ്പയിരിന് പ്രതിവര്‍ഷം1.81 ദശലക്ഷം മെട്രിക് ടണ്ണിന്റെയും ബൈലാഡിലാ ഫൈന്‍സ് തരത്തില്‍പ്പെട്ട ഇരുമ്പയിരിന പ്രതിവര്‍ഷം 2.71 ദശലക്ഷം ടണ്ണിന്റേയും പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
3. ഈ ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ എം.എം.ടി.സി വഴി ജെ.എസ്.എമ്മിനും ദക്ഷിണ കൊറിയയിലെ പോസ്‌കോയ്ക്കും വിതരണം ചെയ്യുന്ന ഇരുമ്പയിരിന്റെ ഗുണനിലവാരം 64 ശതമാനത്തിലധികം എഫ്.ഇ അടങ്ങിയിട്ടുള്ളതായിരിക്കും. ഇതിന്റെ വിശദമായ വിഭജനം താഴെപറയുന്ന പ്രകാരമായിരിക്കും.

ജപ്പാനീസ് സ്റ്റീല്‍ മില്‍സ്
പ്രതിവര്‍ഷം 3 മുതല്‍ 4.30 ദശലക്ഷം ടണ്‍ വരെ

പോസ്‌കോ, ദക്ഷിണകൊറിയ
പ്രതിവര്‍ഷം .80 മുതല്‍ 1.20 ദശലക്ഷം ടണ്‍ വരെ

4. ഫ്രീ ഓണ്‍ ബോര്‍ഡ് വിലയുടെ 2.8% മാര്‍ജിനോടെ എം.എം.ടി.സി. വഴി ഏക ഏജന്‍സി പ്രവര്‍ത്തന കയറ്റുമതി എന്ന നിലവിലെ നയം തുടരും.

പ്രയോജനങ്ങള്‍
ദീര്‍ഘകാല കരാര്‍ വഴിയുള്ള ഇരുമ്പയിരിന്റെ കയറ്റുമതി ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഏറെക്കാലമായുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിലൂടെ ഒരു സുരക്ഷിതമായ കയറ്റുമതി വിപണി ലഭ്യമാകുകയും അത് വിദേശനാണ്യത്തിന്റെ ഒഴുക്കിന് വഴിവയ്ക്കുകയും ചെയ്യും.

ഈ കരാറിലൂടെ ഇന്ത്യയ്ക്ക് അയിരുകളുടെ കാര്യത്തില്‍ ഒരു അന്താരാഷ്ട്ര വിപണി ലഭ്യമാകുകയും അത് നമ്മുടെ സാമ്പത്തിക സ്ഥിതി സന്തുലിതമാക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇത് ഖനനം, ചരക്കുനീക്കം തുടങ്ങി ബന്ധപ്പെട്ട മേഖലകളില്‍ പ്രത്യക്ഷമായും പരോക്ഷമായുമുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

പശ്ചാത്തലം
ജപ്പാനിലേക്ക് ഇന്ത്യയില്‍ നിന്ന് ഇരുമ്പയിര് കയറ്റി അയക്കുന്നതിന് ആറു പതിറ്റാണ്ടത്തെ ചരിത്രമുണ്ട്. ജപ്പാനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ ഏറ്റവും ശക്തമായ ഒരു ഘടകവും അതാണ്. ജാപ്പനീസ് സ്റ്റീല്‍ മില്‍സിന് 1963 മുതലും ദക്ഷിണ കൊറിയയ്ക്ക് 1973 മുതലും എം.എം.ടി.സി ഇരുമ്പയിര് വിതരണം ചെയ്യുന്നുണ്ട്. ജപ്പാന്‍ സ്റ്റീല്‍ മില്‍സ്, പോസ്‌കോ, ദക്ഷിണ കൊറിയ എന്നിവര്‍ക്ക് ഇരുമ്പയിര് വിതരണം ചെയ്യുന്നതിന് 2018 മാര്‍ച്ച് 31ന് അവസാനിക്കുന്ന മൂന്നുവര്‍ഷത്തെ കരാറാണ് നിലവിലുണ്ടായിരുന്നത്. 2015 ജൂണ്‍ 24ന് ചേര്‍ന്ന മന്ത്രിസഭായോഗം ജപ്പാനീസ് സ്റ്റീല്‍ മില്‍സും പോസ്‌കോ, ദക്ഷിണ കൊറിയയുമായി ഇരുമ്പയിര് വിതരണം ചെയ്യുന്നതിന് ഒരു ദീര്‍ഘകാല കരാറില്‍ (അതായത് 2015 മുതല്‍ 2018 വരെ) ഏര്‍പ്പെടുന്നതിന് എം.എം.ടി.സി ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു.