Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2018 കോമൺവെൽത് ഗെയിംസിലെ ഇന്ത്യൻ കണ്ടിജന്റിന് പ്രധാനമന്ത്രി അഭിനന്ദിച്ചു


 

2018 കോമൺവെൽത് ഗെയിംസിലെ ഇന്ത്യൻ കണ്ടിജന്റിനെ  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര  മോദി   അഭിനന്ദിച്ചു.

” 2018 കോമൺവെൽത് ഗെയിംസിലെ ഇന്ത്യൻ കണ്ടിജന്റ് ഓരോ  ഇന്ത്യക്കാരനെയും  അഭിമാനഭരിതനാക്കി. നമ്മുടെ എല്ലാ കായികതാരങ്ങളും അവരുടെ നല്ല പ്രകാനനം കാഴ്ചവയ്ക്കുകയും നന്നായി കളിക്കുകയും ചെയ്‌തു . മെഡലുകൾ  കൊണ്ട് വരുന്ന എല്ലാ കായികതാരങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.

 

2018 കോമൺവെൽത് ഗെയിംസിൽ  ഇന്ത്യയെ പ്രതിനിധാനം ചെയ്ത എല്ലാ കളിക്കാരും നമ്മെ പ്രചോദിപ്പിക്കുന്നു.    കോമൺവെൽത് ഗെയിംസിൽ എണ്ണമറ്റ  തടസ്സങ്ങൾ  മറികടന്ന്  ഉന്നതങ്ങളിലെത്താൻ സഹായിച്ച   അവരുടെ ജീവിത കഥകൾ  അർപ്പണബോധത്തിന്റെ ശക്തിയുടെയും, തോൽക്കാൻ  വിട്ടുകൊടുക്കാത്ത  മനോഭാവത്തിന്റെയും ചിത്രീകരണമാണ്.

 

2018 കോമൺവെൽത് ഗെയിംസിലെ ഇന്ത്യയുടെ വിജയം   സ്പോർട്സ്     പിന്തുടരാനും  ജീവിതത്തിൽ ശാരീരികസ്വാസ്ഥ്യത്തിന്റെ   പ്രാധാന്യത്തെ  കുറിച്  വർദ്ധിച്ച  അവബോധം സൃഷ്ടിക്കാനും യുവജനങ്ങളെ  പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

നമ്മുടെ ഭാഗത്തു്  നിന്ന് ,ഫിറ്റ് ഇന്ത്യ പ്രസ്ഥാനം ശക്തിപ്പെടുത്താൻ  സാധ്യമായതെല്ലാം ഗവണ്മെന്റ് ചെയ്യുന്നുണ്ട് “,  ട്വീറ്റുകളുടെ  ഒരു  പരമ്പരയിൽ  പ്രധാനമന്ത്രി  പറഞ്ഞു .