Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭക്ഷ്യസുരക്ഷയിലും അനുബന്ധ മേഖലകളിലും സഹകരിക്കുന്നതിനായി ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണ സംവിധാനത്തിന് മന്ത്രിസഭാ അനുമതി


ഭക്ഷ്യസുരക്ഷയിലും അനുബന്ധ മേഖലകളിലും സഹകരിക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.)യും അഫ്ഗാനിസ്ഥാന്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും കൃഷി, ജലസേചന, കന്നുകാലി വളര്‍ത്തല്‍ മന്ത്രാലയവും തമ്മില്‍ സഹകരണ സംവിധാനത്തില്‍ ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

സഹകരിക്കാവുന്ന കാര്യങ്ങളില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു:

എ. വിവരങ്ങള്‍ കൈമാറുന്നതിനും ആശയവിനിമയത്തിനുമായി സംവിധാനമൊരുക്കല്‍
ബി. താല്‍പര്യമുള്ളതെന്നു നിശ്ചയിച്ചിട്ടുള്ള മേഖലകളെ, വിശേഷിച്ച് ഇറക്കുമതി നടപടിക്രമങ്ങളെക്കുറിച്ചും ഗുണമേന്മ നിയന്ത്രണ പ്രവര്‍ത്തനങ്ങലെക്കുറിച്ചും സാംപ്‌ളിങ്, പരിശോധന, പാക്കേജിങ്, ലേബലിങ് എന്നിവയെയും സംബന്ധിച്ച്, സാങ്കേതിക കൈമാറ്റം സാധ്യമാക്കല്‍
സി. സംയുക്തമായി സെമിനാറുകളും ശില്‍പശാലകളും സന്ദര്‍ശനങ്ങളും ക്ലാസുകളും പരിശീലന പദ്ധതികളും സംഘടിപ്പിക്കല്‍
ഡി. പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിക്കാവുന്നതും പങ്കാളികളുടെ അധികാര പരിധിയില്‍പ്പെട്ടതുമായ താല്‍പര്യമുള്ള മറ്റു മേഖലകള്‍
സഹകരണ സംവിധാനം വിവരങ്ങള്‍ പങ്കുവെക്കുന്നതിനു പരിശീലനം നല്‍കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷാ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഇരു വിഭാഗത്തിന്റെയും മികച്ച പ്രവര്‍ത്തനങ്ങള്‍ പാഠമാക്കുന്നതിനും പ്രയോജനപ്പെടും.