Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എം.പിമാര്‍ക്കായി പുതുതായി നിര്‍മ്മിച്ച താല്‍ക്കാലിക താമസ സൗകര്യം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

എം.പിമാര്‍ക്കായി പുതുതായി നിര്‍മ്മിച്ച താല്‍ക്കാലിക താമസ സൗകര്യം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

എം.പിമാര്‍ക്കായി പുതുതായി നിര്‍മ്മിച്ച താല്‍ക്കാലിക താമസ സൗകര്യം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

എം.പിമാര്‍ക്കായി പുതുതായി നിര്‍മ്മിച്ച താല്‍ക്കാലിക താമസ സൗകര്യം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ന്യൂഡല്‍ഹിയില്‍ പുതുതായി നിര്‍മ്മിച്ച പടിഞ്ഞാറന്‍ കോടതി അനക്‌സ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇവിടെ താല്‍ക്കാലിക താമസ സൗകര്യം ലഭ്യമായിരിക്കും.

ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ലോക്‌സഭാ സ്പീക്കര്‍ ശ്രീമതി സുമിത്രാ മഹാജന്‍ നടത്തിയ പരിശ്രമത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. എം.പിമാരുടെ ക്ഷേമം എപ്പോഴും സ്പീക്കര്‍ സുമിത്രാ മഹാജന്റെ മനസിലുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതിക്ക് നല്‍കിയ അതീവ ശ്രദ്ധയില്‍ നിന്ന് തന്നെ അവരുടെ അനുകമ്പാ മനോഭാവം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദ്ദിഷ്ട സമയത്തിനും അനുവദിച്ച പണത്തിനുമുള്ളില്‍ നിന്നുകൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു.

പുതുതായി എം.പിമാരെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് ഹോട്ടലുകളില്‍ തങ്ങേണ്ടിവരുന്നു. ഇത് പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍പ് താമസിച്ചിരുന്നവര്‍ നിര്‍ദ്ദിഷ്ടകാലത്തിന് ശേഷവും പാര്‍പ്പിടം ഒഴിയാതെ താമസം തുടരുന്നത് ശ്രദ്ധയില്‍പ്പെടുന്നില്ല.

ഡോ: ബാബാസാഹേബ് അംബേദ്കര്‍ കാട്ടിത്തന്ന വഴിയിലൂടെയാണ് കേന്ദ്ര ഗവണ്‍മെന്റ് സഞ്ചരിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഐക്യവും ഒരുമയുമാണ് അംബേദ്ക്കറുടെ ആശയങ്ങളുടെ സത്തയെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് ഗവണ്‍മെന്റിന്റെ ദൗത്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബാസാഹിബ് അംബേദ്ക്കറോടുള്ള ആദരസൂചകമായി ഡോ: അംബേദ്ക്കര്‍ അവസാനം താമസിച്ചിരുന്ന ന്യൂഡല്‍ഹിയിലെ 26 ആലിപ്പൂര്‍ റോഡിലെ വസതി അദ്ദേഹത്തിന്റെ സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഉദ്ഘാടനം അംബേദ്ക്കറുടെ ജന്മവാര്‍ഷികദിനത്തിന്റെ തലേദിവസമായ ഏപ്രില്‍ 13ന് നിര്‍വ്വഹിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഡോ: അംബേദ്ക്കരുടെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നതിനെ അദ്ദേഹം അപലപിക്കുകയും ചെയ്തു

***