പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഇന്ന് (2 നവമ്പര്‍ 2015) സംസാരിച്ചു.
2015 മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ഇന്ത്യയിലേക്ക് നടത്തിയ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഇത് പുതിയ ഊര്‍ജ്ജവും ഗതിവേഗവും പ്രദാനം ചെയ്തതായി പറഞ്ഞു. ഖത്തറുമായുള്ള ബന്ധത്തിന് ഇന്ത്യ ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനും, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാനും അമീര്‍ സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സുരക്ഷ, പ്രതിരോധം, സാംസ്കാരികം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളുംതമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനുള്ള മാര്‍ഗങ്ങള്‍ രണ്ട് നേതാക്കളും ചര്‍ച്ചചെയ്തു. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ പങ്കാളിയാവാനുള്ള താല്പര്യം ഖത്തര്‍ അമീര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ഖത്തര്വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇരു രാഷ്ട്രങ്ങള്‍ക്കും സൗകര്യപ്രദമായ സമയത്ത് ഖത്തര്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.