Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കും. ഇറ്റാനഗറില്‍ അദ്ദേഹം ദോര്‍ജീ ഖണ്ഡു സംസ്ഥാന കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാളുകള്‍, എക്‌സിബിഷന്‍ ഹാളുകള്‍ എന്നിവയോടു കൂടിയതാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍. ഇറ്റാനഗറിലെ ഒരു പ്രധാന കേന്ദ്രമായി ഇതു മാറുമെന്നാണു കുരുതന്നത്.

സ്‌റ്റേറ്റ് സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ടോമോ റിബി ആരോഗ്യ, വൈദ്യശാസ്ത്ര കേന്ദ്രത്തിന്റെ അക്കാദമിക് ബ്ലോക്കിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്യും. അരുണാചല്‍ പ്രദേശില്‍നിന്നു പ്രധാനമന്ത്രി അനൗദ്യോഗികസന്ദര്‍ശനത്തിനായി ത്രിപുരയിലേക്കു തിരിക്കും.