Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യാ സന്ദര്‍ശനവേളയില്‍ (ജനുവരി 15, 2018)പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന

ഇന്ത്യാ സന്ദര്‍ശനവേളയില്‍ (ജനുവരി 15, 2018)പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന

ഇന്ത്യാ സന്ദര്‍ശനവേളയില്‍ (ജനുവരി 15, 2018)പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന


പ്രതിരോധ മേഖലയില്‍, ഉദാരവല്‍ക്കരിക്കപ്പെട്ട നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന്റെ നേട്ടം ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്നതിനായി ഞാന്‍ ഇസ്രായേല്‍ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്.

എണ്ണ-പ്രകൃതിവാതകം, സൈബര്‍ സുരക്ഷ, സിനിമ, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി ഇതുവരെ കടക്കാതെയിരുന്ന മേഖലകളിലെ സഹകരണത്തിലേയ്ക്ക് ഞങ്ങള്‍ കടക്കുകയാണ്. ഇപ്പോള്‍ കൈമാറ്റം ചെയ്ത കരാറുകളില്‍ ഇത് പ്രതിഫലിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഇതിലെ മിക്ക മേഖലകളും വൈവിദ്ധ്യവല്‍ക്കരിക്കാനും വിശാലമായ സംരംഭങ്ങളിലേര്‍പ്പെടാനുമുള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെ സൂചകങ്ങളുമാണ്.

മൂന്നാമതായി
നമ്മുടെ ഭൂമിശാസ്ത്ര പരിധികളില്‍ നിന്ന് ആളുകളുടെയൂം ആശയങ്ങളുടെയും ഒഴുക്കിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഗവണ്‍മെന്റുകള്‍ക്കപ്പുറവും മണ്ഡലങ്ങള്‍ തമ്മിലുള്ള സഹായം പരിപോഷിപ്പിക്കുന്നതിന് നയപരമായ സൗകര്യങ്ങളും, പശ്ചാലത്തസൗകര്യവും ബന്ധിപ്പിക്കല്‍ ശൃംഖലകളും ആവശ്യമാണ്.

ഇസ്രായേലുമായി ചേര്‍ന്ന് നമ്മുടെ ആളുകള്‍ക്ക് പണിയെടുക്കുന്നതിനും പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് സുഗമമാക്കാനുമായി നാം ശ്രമിച്ചുവരികയാണ്. ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനായി ജോലി കാലയളവ് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് ഇസ്രായേലില്‍ ഒരു ഇന്ത്യന്‍ സാംസ്‌ക്കാരിക കേന്ദ്രം ഉടനെ പ്രവര്‍ത്തനമാരംഭിക്കും.

ശാസ്ത്ര സംബന്ധിയായ വിദ്യാഭ്യാസ ധാരകളില്‍ നിന്ന് 100 യുവജനങ്ങളുടെ ഉഭയകക്ഷി കൈമാറ്റത്തിനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഇരുവശത്തേക്കുമുള്ള നിക്ഷേപത്തിനും വ്യാപാരത്തിനും ഊന്നല്‍ നല്‍കുന്നത് നമ്മുടെ അതിശക്തമായ പങ്കാളിത്തത്തിന്റെ അവിഭാജ്യഘടകമാണ്. ഈ ദിശയിലേക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞാനും പ്രധാനമന്ത്രി നെതന്യാഹുവും യോജിപ്പിലെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ടെല്‍-അവീവ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഞങ്ങള്‍ രണ്ടാമതായി ഉഭയകക്ഷിഫോറത്തിന്റെ കീഴില്‍ സി.ഇ.ഒമാരുമായി ആശയവിനിമയം നടത്തും.

പ്രധാനമന്ത്രി നെതന്യാഹു ഒപ്പം കൊണ്ടുവന്ന വന്‍ വ്യാപാര പ്രതിനിധി സംഘത്തെയും ഞാന്‍ സ്വാഗതംചെയ്യുകയാണ്. ആഗോള, പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങളും പ്രധാനമന്ത്രി നെതന്യാഹുവും ഞാനും പങ്കുവച്ചിട്ടുണ്ട്.

നമ്മുടെ സഹകരണം നമ്മുടെ മേഖലകളിലേയും ലോകത്തിന്റെയും സ്ഥിരതയ്ക്കും സമാധാനത്തിനും പ്രധാനഘടകമാണെന്ന് ഞങ്ങള്‍ വിലയിരുത്തി.

സുഹൃത്തുക്കളെ,

ഇന്നലെ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യന്‍ മണ്ണില്‍ ചവിട്ടിയശേഷം ആദ്യമായി എന്നോടൊപ്പം ചേര്‍ന്നത് തീന്‍മൂര്‍ത്തി ഹൈഫാ ചൗക്ക് എന്ന് പുനര്‍നാമകരണംചെയ്യാനാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്രായേലില്‍ നടന്ന ഹൈഫായുദ്ധത്തില്‍ ജീവന്‍ ബലിനല്‍കിയ ഇന്ത്യന്‍ സൈനികരുടെ സ്മാരകത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് നേരെ പോയത്.

നമ്മുടെ ഈ രണ്ടുരാജ്യങ്ങളും നമ്മുടെ ചരിത്രത്തേയും നായകരേയും ഒരിക്കലും മറക്കില്ല. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഈ നടപടിയെ ഞങ്ങള്‍ അതിയായി അഭിനന്ദിക്കുന്നു.

ഇസ്രായേലുമായുള്ള ആവേശമുണര്‍ത്തുന്ന ഈ പങ്കാളിത്തത്തിലേക്കു നോക്കുമ്പോള്‍ പ്രതീക്ഷയും ആശയും എന്നില്‍ നിറയുകയാണ്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കുതിച്ചുയര്‍ന്ന് പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതില്‍ തുല്യമായ പ്രതിബന്ധതയുള്ള ഒരു പങ്കാളിയെയാണ് എനിക്ക് പ്രധാനമന്ത്രി നെതന്യാഹുവില്‍ ലഭിച്ചിരിക്കുന്നത്.

അവസാനമായി, എന്റെ സ്വന്തം നാടായ ഗുജറാത്തില്‍ മറ്റന്നാള്‍ പ്രധാനമന്ത്രി താങ്കളോടൊപ്പം നിങ്ങളോടൊപ്പം ചേരാന്‍ ഒരു അവസരം ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്,

വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം കാണുന്നതിന് അവിടെ മറ്റൊരു അവസരവും ലഭിക്കും. കൃഷി, സാങ്കേതികവിദ്യ, നൂതനാശയം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലാണ് നമ്മുടെ പരസ്പര സഹകരണം.

പ്രധാനമന്ത്രി നെതന്യാഹുവിനും, ശ്രീമതി സാറ നെതന്യാഹുവിനും അവരോടൊപ്പമുള്ള പ്രതിനിധിസംഘത്തിനും ഇന്ത്യയിലെ താമസം അവിസ്മരണീയമാകട്ടെയെന്ന് ആശംസിക്കുന്നു.

വളരെയധികം നന്ദി, തോഡാ റബ്ബാ!

*******