ഏക ബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയില്‍ സ്വാഭാവിക രീതിയിലുള്ള 100% നേരിട്ടുള്ള വിദേശ നിക്ഷേപം.
· നിര്‍മ്മാണ വികസന മേഖലകളില്‍ സ്വാഭാവിക രീതിയിലുള്ള 100% നേരിട്ടുള്ള വിദേശ നിക്ഷേപം.
· എയര്‍ ഇന്ത്യയില്‍ അംഗീകൃത രീതിയില്‍ വിദേശ വ്യോമയാന സര്‍വീസുകള്‍ക്ക് 49% നിക്ഷേപത്തിന് അനുമതി.
· പ്രാഥമിക വിപണിയിലൂടെ എഫ്.ഐ.ഐ.കള്‍ക്കും എഫ്.പി.ഐകള്‍ക്കും പവര്‍ എക്സ്ചേഞ്ചില്‍ നിക്ഷേപിക്കാം.
· ‘വൈദ്യോപകരണങ്ങളുടെ’ (മെഡിക്കല്‍ ഡിവൈസസ്) നിര്‍വചനത്തിന് നേരിട്ടള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) നയത്തില്‍ ഭേദഗതി.
നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) നയത്തില്‍ നിരവധി ഭേദഗതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. രാജ്യത്ത് വ്യാപാരം ലളിതമാക്കുന്നതിനായി എഫ്.ഡി.ഐ നയത്തെ കൂടുതല്‍ ഉദാരവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. ഇതിന്റെ ഫലമായി വന്‍തോതില്‍ എഫ്.ഡി.ഐ ഒഴുക്ക് രാജ്യത്തേയ്ക്കുണ്ടാവുകയും അത് നിക്ഷേപങ്ങളിലും തൊഴിലിലും വര്‍ദ്ധനയുണ്ടാക്കുകയും ചെയ്യും.
സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയാണ് എഫ്.ഡി.ഐ. അതുപോലെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് കടരഹിത ധനത്തിന്റെ സ്രോതസുകൂടിയാണ്. എഫ്.ഡി.ഐയിലൂടെ ഒരു നിക്ഷേപക സൗഹൃദ നയമാണ് ഗവണ്മെന്റ് കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ മിക്കവാറും എല്ലാ മേഖലകളിലും സ്വാഭാവികമായി തന്നെ 100% എഫ്.ഡി.ഐ അംഗീകരിക്കുന്നുണ്ട്. അടുത്തകാലത്ത് പ്രതിരോധം, നിര്‍മ്മാണ വികസനം, ഇന്‍ഷ്വറന്‍സ്, പെന്ഷന്, മറ്റ് സാമ്പത്തിക സേവനങ്ങള്‍, ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍, വാര്‍ത്താവിനിമയം തുടങ്ങി നിരവധി മേഖലകളില്‍ ഗവണ്മെന്റ് എഫ്.ഡി.ഐ നയപരിഷ്ക്കരണങ്ങള് കൊണ്ടുവന്നിരുന്നു.
ഗവണ്മെന്റ് കൈക്കൊണ്ട നടപടികള്‍ രാജ്യത്ത് എഫ്.ഡി.ഐയുടെ ഒഴുക്കിന് വഴിവച്ചിരുന്നു. 2013-14ല്‍ 36.05 ബില്യണ്‍ ഡോളറായിരുന്ന എഫ്.ഡി.ഐ 2014-15ല്‍ 45.15 ബില്യണ്‍ ഡോളറായി. 2015-16ല്‍ 55.46 ബില്യണ്‍ ഡോളറിന്റെ എഫ്.ഡി.ഐയാണ് രാജ്യത്തിന് ലഭിച്ചത്. 2016-17ല്‍ ഏക്കാലത്തെയും ഉയര്‍ന്ന നിരക്കായ 60.08 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്തിന് ലഭിച്ചത്.
എഫ്.ഡി.ഐ നടപടികള്‍ ഉദാരവല്‍ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്താല്‍ രാജ്യത്തിന് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്ന പൊതുചിന്തയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഡി.ഐ നയത്തില്‍ നിരവധി ഭേദഗതികള്‍ കൊണ്ടുവരാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്.
വിശദാംശങ്ങള്‍
ഏക ബ്രാന്‍ഡ് ചില്ലവില്പ്പനയ്ക്ക് (എസ്.ബി.ആര്.ടി) ഇനി ഗവണ്മെന്റ് അനുമതി ആവശ്യമില്ല.
1. എസ്.ബി.ആര്.ടി മേഖലയില്‍ ഇന്ന് സ്വാഭാവികമായി 49% എഫ്.ഡി.ഐയും 49% ന് മുകളില്‍ 100% വരെ ഗവണ്മെന്റ് അനുമതിയോടെയും എഫ്.ഡി.ഐ ആകാമെന്ന നയമാണ് ഇന്ന് നിലനില്‍ക്കുന്നത്.
2. ആദ്യ സ്ഥാപനം ആരംഭിച്ച് ആദ്യത്തെ ഏപ്രില്‍ മുതല്‍ ആദ്യ അഞ്ചുവര്‍ഷത്തേക്ക് ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പന സ്ഥാപനത്തിന് ആഗോള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും ചരക്കുകള്‍ വിതരണം ചെയ്യുന്നതിനായി വര്‍ദ്ധിച്ചതോതില്‍ ഉറവിട സ്ഥാനങ്ങള്‍ സ്ഥാപിക്കാം. പക്ഷേ ഇത്തരത്തില്‍ വേണ്ട സ്രോതസിന്റെ 30% ശതമാനം നിര്‍ബന്ധമായും ഇന്ത്യയില്‍ നിന്നു വാങ്ങിയിരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ദ്ധിച്ച സ്രോതസുകള്‍ എന്നത് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നും ഏകബ്രാന്ഡുകള്ക്ക് വേണ്ട ഇത്തരം സ്രോതകളുടെ വിതരണം (ഇന്ത്യന്‍ രൂപയുടെ അടിസ്ഥാനത്തില്‍) ഏക ബ്രാന്‍ഡ് വില്‍പ്പന സംരംഭങ്ങള്‍ ഏറ്റെടുക്കുന്ന പ്രവാസ സംരംഭങ്ങളിലൂടെ, നേരിട്ടോ, അവരുടെ കമ്പനി ശൃംഖലകളിലൂടെയോ മുന്‍ വര്‍ഷത്തേക്കാള്‍ ആ വര്‍ഷം വര്‍ദ്ധിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയശേഷം എസ്.ബി.ആര്.ടി സംരംഭങ്ങള്‍ അതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 30% സ്രോതസ് മാനദണ്ഡങ്ങള്‍ പ്രതിവര്‍ഷാടിസ്ഥാനത്തില്‍ പാലിക്കണം.
3. ഒരു പ്രവാസ സ്ഥാപനമോ, അല്ലെങ്കില്‍ സ്ഥാപനങ്ങളോ, ബ്രാന്‍ഡിന്റെ ഉടമസ്ഥനോ അല്ലാത്തതോ ആയതിന് ഒരു ഏക ബ്രാന്‍ഡ് ഉല്‍പ്പന്നം ഏറ്റെടുക്കുന്നതിന് അംഗീകാരം നല്‍കും. രാജ്യത്തിനുള്ളിലെ വ്യാപാര ആവശ്യങ്ങള്‍ക്കായി ഒരു പ്രത്യേക ബ്രാന്‍ഡിനെ, ബ്രാന്‍ഡ് ഉടമയില്‍ നിന്നും നേരിട്ടോ, അല്ലെങ്കില്‍ ഏകബ്രാന്‍ഡ് ചില്ലറവില്‍പ്പന ഏറ്റെടുക്കുന്ന ഇന്ത്യന്‍ സ്ഥാപനവും ബ്രാന്‍ഡ് ഉടമയും തമ്മില്‍ നിയമപരമായി നടപ്പാക്കുന്ന വാടകകരാറിന്റെ അടിസ്ഥാനത്തിലോ ഏറ്റെടുക്കാം.
വ്യോമയാന മേഖല
നിലവിലെ നയമനുസരിച്ച് വ്യോമയാന മേഖലയില്‍ ഗവണ്മെന്റ് അംഗീകാരത്തോടെ മാത്രമേ ഇന്ത്യന്‍ കമ്പനികളില്‍ മൂലധന നിക്ഷേപം നടത്താന്‍ കഴിയുകയുള്ളു. പ്രവര്‍ത്തന പദ്ധതിയും(ഓപ്പറേറ്റിംഗ് ഷെഡ്യൂള്‍) അതുപോലെ പ്രവര്‍ത്തന പദ്ധതിയില്ലാത്ത ഗതാഗത സേവനത്തിലും അവര്‍ നിക്ഷേപിച്ചിട്ടുള്ള മൂലധനത്തിന്റെ 49% വരെമാത്രമേ നിക്ഷേപിക്കാനാവുകയുള്ളു. എന്നാല്‍ ഈ വ്യവസ്ഥ ഇപ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് ബാധകവുമല്ല. അതുകൊണ്ടുതന്നെ വിദേശ വിമാന കമ്പനികള്‍ക്ക് എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനും സാധിക്കുന്നില്ല. ഈ നിയന്ത്രണം എടുത്തുകളയാനും വിദേശ വിമാന കമ്പനികള്‍ക്ക് അംഗീകൃത മാര്‍ഗ്ഗത്തിലൂടെ എയര്‍ ഇന്ത്യയില്‍ 49% നിക്ഷേപം നടത്താനും ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ അനുമതി നല്കുന്നു.
1. എയര്‍ ഇന്ത്യയില്‍ വിദേശ വ്യോമയാന കമ്പനിയുടെ പ്രത്യക്ഷത്തിലും പരോക്ഷത്തിലുമുള്ള നിക്ഷേപം 49%ല്‍ അധികരിക്കാന്‍ പാടില്ല.
2. എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശവും കാര്യക്ഷമമായ നിയന്ത്രണവും ഇന്ത്യക്കാരില്‍ തന്നെ തുടര്‍ന്നും നിക്ഷിപ്തമായിരിക്കും.
നിര്‍മ്മാണ വികസനം: ടൗണ്‍ഷിപ്പ്, ഭവനപദ്ധതി, അടിസ്ഥാന സൗകര്യ നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ് ബുക്കിംഗ് സേവനം
റിയല്‍ എസ്റ്റേറ്റ് ബുക്കിംഗ് സേവനം എന്നത് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന് തുല്യമായിരിക്കില്ലെന്ന് വ്യക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് 100% എഫ്.ഡി.ഐ സ്വാഭവിക വഴിയിലൂടെ ഈ മേഖലയിലാകാം.
പവര്‍ എക്സ്ചേഞ്ച്
കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന് നിയമം 2010ന്റെ (ഊര്‍ജ്ജവിപണി) അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പവര്‍ എക്സ്ചേഞ്ചുകള്‍ക്ക് നിലവിലെ നിയമമനുസരിച്ച് 49% എഫ്.ഡി.ഐ സ്വാഭാവിക രീതിയിലാകാം. എന്നാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ / വിദേശ പോര്റ്റ് ഫോളിയോ ഇന്‍വസ്റ്റ്മെന്റ് (എഫ്.ഐ.ഐ./എഫ്.പി.ഐ) എന്നിവയുടെ വാങ്ങല്‍ രണ്ടാം വിപണിക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ എടുത്തുകളായാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ എഫ്.ഐ.ഐ/ എഫ്.പി.ഐ എന്നിവയ്ക്ക് പവര്‍ എക്സ്ചേഞ്ചില്‍ പ്രാഥമിക വിപണികളിലൂടെ നിക്ഷേപിക്കാനാകും.
എഫ്.ഡി.ഐ നയത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ടി വരുന്ന മറ്റ് അംഗീകാരങ്ങള്‍
1. നിലവിലെ എഫ്.ഡി.ഐ നയത്തില്‍ ഗവണ്മെന്റിന്റെ അംഗീകൃത രീതിയിലുള്ള എഫ്.ഡി.ഐയ്ക്കായി സ്ഥാപനങ്ങളുടെ സംയോജനത്തിന് മുമ്പുള്ള ചെലവുകള്‍, യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുക തുടങ്ങിയവയ്ക്ക് വേണ്ടി പണരഹിത ഓഹരികള്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്വാഭാവിക രീതിയിലുള്ള എഫ്.ഡി.ഐകള്‍ക്കും സംയോജനത്തിന് മുമ്പുള്ള ചെലവുകള്‍, യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുക എന്നിവയ്ക്ക് വേണ്ടി പണരഹിത ഓഹരികള്‍ ഇറക്കുന്നതിന് ഇപ്പോള്‍ അനുമതി നല്കുന്നു.
2. മൂലധന നിക്ഷേപം മറ്റ് ഇന്ത്യന്‍ കമ്പനികളിലും എല്‍.എല്‍.പികളിലും കോര്‍ ഇന്‍വെസ്റ്റിംഗ് കമ്പനികളിലും നിലവില്‍ ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപം നിലവില്‍ ഗവണ്മെന്റിന്റെ മുന്‍ അനുമതിയോടെ 100% അനുവദിക്കുന്നുണ്ട്. നിലവില്‍ ഈ മേഖലകളെ എഫ്.ഡി.ഐ നയത്തിലെ മറ്റ് സാമ്പത്തിക സേവനങ്ങളുമായി ലയിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളൊക്കെ ഒര ധനകാര്യമേഖല നിയന്ത്രകന് കീഴിലാണ് നടക്കുന്നതെങ്കില്‍ സ്വാഭാവിക വഴിയില്‍ കൂടിതന്നെ 100% വിദേശ നിക്ഷേപം അനുവദിക്കും. ധനകാര്യമേഖല നിയന്ത്രകന് നേരിട്ട് പുര്‍ണ്ണ നിയന്ത്രണമില്ലെങ്കിലും നിയന്ത്രകന്റെ കാഴ്ചപ്പാട് സംബന്ധിച്ച് സംശയങ്ങള്‍ നിലവിലുണ്ടെങ്കിലും ഗവണ്മെന്റ് അംഗീകൃത വഴിയിലൂടെ 100% വിദേശ നിക്ഷേപം അനുവദിക്കും. ഗവണ്മെന്റ് തീരുമാനിക്കുന്ന കുറഞ്ഞ മൂലധനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്.
ആശങ്കയുള്ള രാജ്യങ്ങളിലെ എഫ്.ഡി.ഐ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതിനുള്ള വിദഗ്ധ അതോറിറ്റി
നിലവിലുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ആശങ്കയുള്ള രാജ്യങ്ങളില്‍ നിന്നുള്ള എഫ്.ഡി.ഐ നിക്ഷേപം ഉള്‍പ്പെടെയുള്ളവയ്ക്ക് സുരക്ഷാനുമതി, നിലവിലുള്ള ഫെമ-20ന്റെ അടിസ്ഥാനത്തത്തിനുള്ള അനുമതികള്‍ വേണം. കാലകാലങ്ങളായി ആഭ്യന്തരമന്ത്രാലയം സുരക്ഷാ മാനദണ്ഡങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതികളുടെയും അടിസ്ഥാനത്തിലുള്ളവയായിരിക്കണം സ്വാഭാവികമായ രീതിയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഗവണ്മെന്റ് അനുമതിവേണ്ട മേഖലകളില്‍/പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ സുരക്ഷാ അംഗീകാരങ്ങള്‍ക്ക് വേണ്ട നടപടികള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഓരോ അപേക്ഷയുടെയും സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. എന്നാല്‍ സ്വാഭാവിക രീതിയില്‍ അനുമതി നല്കുന്ന മേഖലകളിലെ നിക്ഷേപങ്ങള്‍ക്ക് ആശങ്കയുള്ള രാജ്യങ്ങളുടെ നിക്ഷേപ അപേക്ഷകള്‍ വ്യവസായ നയ-പ്രോത്സാഹന വകുപ്പ് ഗവണ്മെന്റ് അംഗീകാരത്തിനായി പരിശോധനാവിധേയമാക്കും. ഗവണ്മെന്റ അനുമതി വേണ്ട മേഖലകളില്‍ ആശങ്കയുള്ള രാജ്യങ്ങളുടെ ആവശ്യങ്ങളില്‍ ഇപ്പോഴത്തെപ്പോലെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ പരിശോധന തുടരും.
ഫാര്‍മസ്യൂട്ടിക്കല്‍സ്
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ മറ്റുപലതിനേയും പോലെ എഫ്.ഡി.ഐ നയത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍വചനം ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടിന്റെ ഭേദഗതിയുടെ അടിസ്ഥാനത്തിലായിരിക്കും. നയത്തിലെ വിശദീകരണം തന്നെ സമ്പൂര്‍ണ്ണമായിരിക്കുന്ന സാഹചര്യത്തില്‍ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട എന്നത് എഫ്.ഡി.ഐ നയത്തില്‍ നിന്നും എടുത്തുകളയുന്നു. അതിന് പുറമെ മെഡിക്കല്‍ ഉപകരണം എന്നിവയുടെ നിര്‍വചനം എഫ്.ഡി.ഐ നയത്തിലുള്ളതുപോലെ ഭേദഗതിചെയ്യാനും തീരുമാനിച്ചു.
ഓഡിറ്റ് സ്ഥാപനങ്ങള്‍ക്കുളള നിരോധന നിയന്ത്രണ വ്യവസ്ഥകള്‍:
വിദേശ നിക്ഷേപം ലഭിക്കുന്ന ഇന്ത്യന്‍ നിക്ഷേപകന് ഓഡിറ്റര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എഫ്.ഡി.ഐ നയത്തില്‍ ഒരു വ്യവസ്ഥയും നിലവിലില്ല. എന്നാല്‍ എവിടെയാണോ വിദേശ നിക്ഷേപകള്‍ അന്താരാഷ്ട്ര ശൃംഖലകളുളള ഒരു പ്രത്യേക ഓഡിറ്റര്‍/ഓഡിറ്റ് സ്ഥാപനം ഇന്ത്യന്‍ നിക്ഷേപക കമ്പനിയ്ക്ക് വേണമെന്ന് അഭിപ്രായപ്പെട്ടാല്‍, അത്തരം നിക്ഷേപകകമ്പനികള് സംയുക്ത ഓഡിറ്റ് നടത്തണം. ഒരേ ശൃംഖലയുടെ ഭാഗമാകരുത് രണ്ട് ഓഡിറ്റര്‍മാരും.