പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ആന്ധ്രാ പ്രദേശ് സന്ദര്‍ശിക്കും. ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാന നഗരിയായ അമരാവതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തിരുപ്പതി വിമാനത്താവളത്തിലെ ഗരുഡ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന പ്രധാനമന്ത്രി, തിരുപ്പതി മൊബൈല്‍ നിര്‍മ്മാണ ഹബ്ബിന് തറക്കല്ലിടുകയും ചെയ്യും. തിരുമല ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിക്കും.