ദേശീയ ആയുഷ്മിഷനുള്ള (നാം) കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച് 31 വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. മൂുവര്‍ഷത്തേക്ക് 2400 കോടി രൂപയാണ് ഇതിനായി മൊത്തം വകയിരുത്തിയിരിക്കുന്നത്. 2014 സെപ്റ്റംബറിലാണ് മിഷന്‍ ആരംഭിച്ചത്.
പ്രത്യേകതകള്‍:
കുറഞ്ഞ ചെലവില്‍ കാര്യക്ഷമമായ ആയുഷ് സേവനങ്ങള്‍ ലഭ്യമാക്കുക, മറ്റുള്ള വിഭാഗങ്ങളുമായി ബന്ധപ്പെട്ട് എല്ലായിടത്തും സേവനം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ ആയുഷ്മന്ത്രാലയമാണ് നാം നടപ്പാക്കുന്നത്.
-ആയുഷ് ആശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും നവീകരണം.
-ആയുഷ് സേവനത്തിന് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കുക.
-ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംസ്ഥാന ഗവണ്‍മെന്റിന്റെ ആയുഷ് ഫാര്‍മസികളെയും നവീകരിച്ച് ആയുഷിന്റെ സ്ഥാപനപരമായ ശേഷി സംസ്ഥാനതലത്തില്‍ ശക്തിപ്പെടുത്തുക.
-മരുന്നു് പരീക്ഷണ ലബോറട്ടറികളും ആയുഷ് നടപ്പാക്കല്‍ സംവിധാനവും.
-മികച്ച ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളുടെ സുസ്ഥിരവിതരണത്തിനും ഔഷധസസ്യങ്ങളുടെ സംഭരണത്തിനും വില്‍പ്പനയ്ക്കുമായി മെച്ചപ്പെട്ട കൃഷിരീതികള്‍ അവലംബിച്ചുകൊണ്ട് ഔഷധസസ്യങ്ങളുടെ കൃഷിക്കു പിന്തുണയേകുക.
രാജ്യത്ത്, വിശേഷിച്ച്, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ഥലങ്ങളിലും വിസ്തൃതിയേറിയ പ്രദേശങ്ങളിലും ആയുഷ് ആരോഗ്യസേവനവും വിദ്യാഭ്യാസവും ലഭ്യമാക്കാനുള്ള സംസ്ഥാന, കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളഉടെ ശ്രമങ്ങളെ പിന്തുണയ്ക്കുക വഴി ‘നാം’ ആരോഗ്യസേവനത്തില്‍ നിലവിലുള്ള വിടവുകള്‍ പരിഹരിക്കാനാിയ പ്രവര്‍ത്തിക്കുകയാണ്. അത്തരം മേഖലകളിലെ പ്രത്യേക ആവശ്യങ്ങള്‍ക്കും അവരുടെ വാര്‍ഷികപദ്ധതികളില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും ‘നാം’ പ്രത്യേക ശ്രദ്ധ നല്‍കുന്നു.
ദൗത്യല്‍നിന്നും പ്രതീക്ഷിക്കു നേട്ടങ്ങള്‍ താഴെപ്പറയുന്നു:
1. കൂടുതല്‍ പരിശീലനം ലഭിച്ച വ്യക്തികളിലൂടെയും ഔഷധങ്ങളുടെ മെച്ചപ്പെട്ട ലഭ്യതയിലൂടെയും ആയുഷിന്റെ സേവനത്തിലെ എണ്ണങ്ങള്‍ വര്‍ധപ്പിച്ച് ആയുഷ് ആരോഗ്യസേവനം കൂടുതല്‍ ലഭ്യമാക്കുന്നു.
2. മികച്ച സംവിധാനമുള്ളതും എല്ലാ സൗകര്യങ്ങളുള്ളതുമായ ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ആയുഷ് വിഭ്യാഭ്യാസം മെച്ചപ്പെടുത്തുക.
3. മെച്ചപ്പെട്ട ഫാര്‍മസികളുടെയും മരുന്നുപരീക്ഷണ ലബോറട്ടറികളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുകയും ഒപ്പം പ്രവര്‍ത്തനം ഫലപ്രദമായി നടപ്പാക്കാന്‍ സംവിധാനവുമൊരുക്കുകയും വഴി മെച്ചമാര്‍ന്നതും ഗുണനിലവാരമുള്ളതുമായ ആയുഷ് മരുന്നുകള്‍ ലഭ്യമാക്കുക.
4. ആരോഗ്യം മെച്ചപ്പെടുത്തുന്നതും പ്രതിരോധശേഷി പകരുന്നതുമായ ആരോഗ്യ സംരക്ഷണ സംവിധാനമായി യോഗ, പ്രകൃതിചികിത്സ എന്നിവയെ സ്വീകരിക്കുന്നതിനുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കുക.
5. ആഭ്യന്തരമായി ഔഷധ അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ചു ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം കയറ്റുമതി പ്രോത്സാഹിപ്പിക്കുക.
പശ്ചാത്തലം:
താരതമ്യമില്ലാത്ത ഇന്ത്യയുടെ പ്രാചീന പാരമ്പര്യത്തിനെ പ്രതിനിധാനം ചെയ്യുന്ന ചികിത്സാസമ്പ്രദായങ്ങളായ ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നിവയില്‍ അധിഷ്ഠിതമായാണ് ദേശീയ ആയുഷ് മിഷന്‍ രൂപീകരിച്ചിരിക്കുന്നത്. ഈ ചികിത്സാരീതകളെല്ലാം തന്നെ ആരോഗ്യം മെച്ചപ്പെടുത്തുന്നതും പ്രതിരോധശേഷി പകരുന്നതുമായ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട അറിവിന്റെ നിധികളുമാണ്. സകാരാത്മകമായ പ്രത്യേകതകളില്‍ ചിലതായ വൈവിധ്യവും വഴക്കവും ലഭ്യതയും കുറഞ്ഞ ചെലവും പൊതുജനങ്ങളിലെ വലിയൊരു വിഭാഗത്തിനുള്ള വിശാലമായ സ്വീകാര്യതയും ഇന്ത്യന്‍ ചികിത്സാസമ്പ്രദായത്തെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ആരോഗ്യസംരക്ഷണം നല്‍കാന്‍ പ്രാപ്തമാക്കുന്നു.