Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ.എ.പി.ജെ അബ്ദുല്‍കലാമിന്റെ ജന്‍മവാര്‍ഷികാഘോഷവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍കലാം രാഷ്ട്രപതി എന്നതിനേക്കാള്‍ ‘രാഷ്ട്രരത്‌ന’ ആയിരുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ന്യൂഡല്‍ഹിയിലെ ഡി.ആര്‍.ഡി.ഒ ഭവനില്‍ ഡോ. കലാമിന്റെ ജന്‍മവാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.
വരും തലമുറകള്‍ക്ക് പ്രചോദനം പകരാന്‍ ഡോ.കലാമിന് രാമേശ്വരത്ത് ഒരു സ്മാരകം പണിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭൂരിപക്ഷം ആളുകളും ജീവിതത്തില്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ കലാം എപ്പോഴും പുതിയ വെല്ലുവിളികള്‍ അതിജീവിക്കാനായി കാത്തിരിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ കച്ചില്‍ ഭൂകമ്പത്തിനുശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കലാമുമായി അടുത്തു പ്രവര്‍ത്തിച്ച കാര്യം പ്രാധാനമന്ത്രി അനുസ്മരിച്ചു.
ഒരു അധ്യാപകനായി അറിയപ്പെടാനാണ് കലാം ആഗ്രഹിച്ചതെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി വരും തലമുറകളെ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി ബോധ്യമുണ്ടായിരുന്നതായി പറഞ്ഞു. കലാമിന്റെ ജന്മവാര്‍ഷികത്തില്‍ ഇന്ത്യയില്‍ എങ്ങനെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാമെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൈബര്‍ സുരക്ഷ, എല്ലാവര്‍ക്കും പാര്‍പ്പിടം, നദീ സംയോജനം, കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കല്‍, സമുദ്ര സമ്പദ്ഘടന, കേടുപാടുകളില്ലാത്ത നിര്‍മിതി എന്നിവയടക്കം നവീന കണ്ടുപിടുത്തങ്ങള്‍ ആവശ്യമായ സുപ്രധാന മേഖലകള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
എളിയ നിലയില്‍നിന്ന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്നപദവിയിലേക്ക് എത്തിയ ആള്‍ മാത്രമായിരുന്നില്ല കലാമെന്നും ഒന്നുമില്ലായ്മയില്‍നിന്ന് വലിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയ വ്യക്തികൂടിയായിരുന്നു കലാമെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മാതൃകയില്‍നിന്ന് എല്ലാവരും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നേരത്തേ ഡി.ആര്‍.ഡി.ഒ ഭവനില്‍ ഡോ. എ.പി.ജെ അബ്ദുല്‍കലാമിന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനംചെയ്തു. ‘കലാമിന്റെ ജീവിതം – ഒരു ആഘോഷം’ എന്നപേരിലുള്ള ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനംചെയ്ത പ്രധാനമന്ത്രി പ്രദര്‍ശനം നോക്കിക്കണ്ടു. ഡോ. കലാമിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പ് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പ്രകാശനം ചെയ്തു.
കേന്ദ്രമന്ത്രിമാരായ ശ്രീ.എം വെങ്കയ്യ നായിഡു, ശ്രീ. മനോഹര്‍ പാരീക്കര്‍, ശ്രീ.രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.