Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.എ.എസ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ അനൗപചാരിക കൂടിക്കാഴ്ച

ഐ.എ.എസ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ 
അനൗപചാരിക കൂടിക്കാഴ്ച

ഐ.എ.എസ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ 
അനൗപചാരിക കൂടിക്കാഴ്ച

ഐ.എ.എസ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ 
അനൗപചാരിക കൂടിക്കാഴ്ച

ഐ.എ.എസ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ 
അനൗപചാരിക കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി മിഡ് കരിയര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി റാങ്കുകളിലുള്ള നൂറോളം ഐ.എ.എസ് ഉദ്യോഗസ്ഥരുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തി.

ആശയവിനിമയത്തിനിടെ കൃഷി, ജലസേചനം, ഭക്ഷ്യസംസ്‌കരണം, വിലക്കയറ്റം, പൊതുജനാരോഗ്യം, ആദിവാസി -സാമൂഹ്യ ക്ഷേമം, പെണ്‍ ഭ്രൂണഹത്യ തുടങ്ങിയ വിവിധ വിഷയങ്ങളും വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ തങ്ങളുടെ അനുഭവങ്ങളും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
ഓഫീസര്‍മാരുടെ ചിന്തകളെയും അവര്‍മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭരണപരമായ കഴിവുകളും സമ്പ്രദായങ്ങളും തുടര്‍ച്ചയായി നവീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ഭരണത്തില്‍ സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും യുക്തമായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ പ്രഗതി സംവിധാനത്തിലൂടെ വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാനങ്ങളുമായും താന്‍ നടത്തിയ ആശയവിനിമയം പരാമര്‍ശിച്ചു. പരസ്പരവിശ്വാസത്തോടെയും ടീം സ്പിരിറ്റോടെയും ജോലിചെയ്യാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ശ്രീ.ജിതേന്ദ്ര സിംഗ്, കാബിനറ്റ് സെക്രട്ടറി ശ്രീ.പി.കെ സിന്‍ഹ, പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര എന്നിവരും സംബന്ധിച്ചു.