Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഫിലിപ്പീന്‍സിലെ മനിലയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.

ആസിയാന്‍ മേഖല ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയുമായി ഇന്ത്യക്കുള്ള നീണ്ട പരമ്പരാഗതവും വൈകാരികവുമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു. ബുദ്ധനെക്കുറിച്ചും രാമായണത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഇന്ത്യന്‍ വംശജര്‍ക്കു നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മറ്റൊരു രാജ്യത്തിനും ഇന്ത്യ ഒരിക്കലും ദ്രോഹം ചെയ്തിട്ടില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാലത്ത് വിദൂരനാടുകളില്‍ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഒന്നര ലക്ഷത്തോളം ഇന്ത്യന്‍ ഭടന്മാരെക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയുടെ വര്‍ത്തമാനകാലവും സമാനമായി ശോഭനവും പ്രഭ ചൊരിയുന്നതും ആയിരിക്കണമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഷ്യയുടെ നൂറ്റാണ്ടെന്നു വിളിക്കപ്പെടുന്ന 21ാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാക്കാന്‍ ആവതെല്ലാം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാവങ്ങളെ ശാക്തീകരിക്കാനായി ഗവണ്‍മെന്റ് നടപ്പാക്കിയ ജന്‍ധന്‍ യോജന, ഉജ്വല യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. സബ്‌സിഡി, ആധാറുമായി ബന്ധപ്പെടുത്തുക വഴി ഉണ്ടായ നേട്ടങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.