രാജ്യത്തെ കീഴ്ക്കോടതി ജഡ്ജിമാരുടെ ശമ്പളപരിഷ്ക്കരണത്തിനായി രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പളപരിഷ്ക്കരണ കമ്മിഷനെ നിയമിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.
സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന ശ്രീ ജസ്്റ്റീസ് (റിട്ട) ജെ.പി വെങ്കട്ടരാമ റെഡ്ഡിയായിരിക്കും കമ്മിഷന്റെ തലവന്‍. കേരള ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റീസായിരുന്ന ശ്രീ. ആര്. ബസന്ത് കമ്മിഷനിലെ അംഗമായിരിക്കും.
കമ്മിഷന് പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ അവരുടെ ശിപാര്‍ശകള്‍ സംസ്ഥാന ഗവണ്മെന്റുകള്ക്ക് സമര്‍പ്പിക്കും.
സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും നിയമ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വേതനഘടനയും അവരുടെ പ്രവര്ത്ത സാഹചര്യങ്ങളും കമ്മിഷന് പരിശോധിക്കും. രാജ്യത്തെ കീഴ്കോടതികളിലെ ജഡ്ജിമാരുടെ ശമ്പളഘടനയും മറ്റ് പ്രതിഫലങ്ങളും നല്‍കുന്നത് നിയന്ത്രിക്കുന്നതിനുള്ള തത്വങ്ങള്‍ രൂപീകരിക്കുകയാണ് കമ്മിഷന് ലക്ഷ്യമാക്കുന്നത്. അത് പ്രവര്‍ത്തനരീതികളും പ്രവര്ത്തനസാഹചര്യങ്ങളും പരിശോധിക്കും. അതോടൊപ്പം ശമ്പളത്തിന് പുറമെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന അലവന്‍സുകളിലും ആനുകൂല്യങ്ങളിലുമുള്ള വൈരുദ്ധ്യങ്ങളും പരിശോധിച്ച് അവയെ യുക്തിസഹവും ലളിതവുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കും.
ലക്ഷ്യം സാദ്ധ്യമാക്കുന്നതിന് വേണ്ട നടപടിക്രമങ്ങളുടെ പ്രയോഗരീതികളും മാതൃകകളും കമ്മിഷന് തന്നെ രൂപം നല്‍കും. രാജ്യത്താകമാനം ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സേവനവും ശമ്പളസ്കെയിലുകളും സന്തുലിതമാക്കുകയെന്ന ലക്ഷ്യവും കമ്മിഷനുണ്ട്. കമ്മിഷന്റെ ശിപാര്‍ശകള്‍ നീതിന്യായ ഭരണസംവിധാനത്തിലെ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും നീതിനിര്‍വഹണസംവിധാനത്തിന്റെ വലിപ്പം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.