അടുത്തിടെ സമാപിച്ച ഫിഫാ അണ്ടര്‍ -17 ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.
ഫിഫാ ലോകകപ്പില്‍ പങ്കെടുക്കുക വഴി കളിക്കളത്തിന് അകത്തും പുറത്തും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കിട്ടു.
മത്സരഫലത്തില്‍ നിരാശരാകരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി പഠിക്കാനുള്ള അവസരമായി അതിനെ കണക്കാക്കണമെന്ന് പ്രോത്സാഹിപ്പിച്ചു. ഉത്സാഹത്തോടും, പ്രസരിപ്പോടും മത്സരിക്കുകയെന്നതാണ് വിജയത്തിലേയ്ക്കുള്ള ആദ്യ ചുവടെന്നും അദ്ദേഹം പറഞ്ഞു.
ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ഒട്ടേറെ നേടാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിത്വ വികസനത്തിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള വികസനത്തിനും സ്‌പോര്‍ട്‌സ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്‌സ് സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും തദവസരത്തില്‍ സന്നിഹിതനായിരുന്നു.
Had an excellent interaction with the Indian Team that participated in the FIFA U-17 World Cup held in India recently. https://t.co/aqzvNr1gCe pic.twitter.com/FxJUm7jX1w
— Narendra Modi (@narendramodi) November 10, 2017