Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ യുദ്ധസ്മാരകം നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി


സ്വാതന്ത്ര്യാനന്തരം ജീവത്യാഗം അനുഷ്ടിച്ച ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കായി ന്യൂഡല്‍ഹിയിലെ ഇന്ത്യാഗേറ്റിന് സമീപത്തുള്ള പ്രിന്‍സസ് പാര്‍ക്കില്‍ ദേശീയ യുദ്ധസ്മാരകവും, ദേശീയ യുദ്ധമ്യൂസിയവും നിര്‍മിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ ഏകദേശം 500 കോടി രൂപയുടെ മതിപ്പുചിലവ് പ്രതീക്ഷിക്കുക്കുന്നു.

സ്വാതന്ത്യാനന്തരം 22,500 സൈനികര്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിനും, ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനുമായി ജീവത്യാഗം ചെയ്തിട്ടുണ്ട്. 69 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ അവര്‍ക്കായി രക്തസാക്ഷി സ്മാരകങ്ങളൊന്നും നിര്‍മിച്ചിട്ടില്ല. ഇന്നത്തെ തീരുമാനത്തോടെ സായുധസേനകളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. നിശ്ചിത കാലയളവില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രതിരോധ സെക്രട്ടറി ചെയര്‍മാനായ ഉന്നതാധികാര സ്റ്റിയറിങ് സമിതി മേല്‍നോട്ടം വഹിക്കും. ദേശീയ യുദ്ധസ്മാരകത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഭരണസമിതിയും രൂപികരിക്കും.

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരരായ പട്ടാളക്കാരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗവണ്‍മെന്റ് ദേശീയ യുദ്ധസ്മാരകം പണികഴിപ്പിക്കുന്നത്. സന്ദര്‍ശകരുടെ മനസ്സില്‍ ദേശാഭിമാനം വളര്‍ത്താന്‍ ഈ സ്മാരകം ഉപകരിക്കും.