Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വഡോദരയില്‍ വികസന സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു


വഡോദരയില്‍ നടന്ന പൊതുയോഗത്തില്‍വെച്ച് വഡോദര സിറ്റി കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, വാഗോഡിയ പ്രാദേശിക കുടിവെള്ള പദ്ധതി, ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ആസ്ഥാനമന്ദിരം എന്നിവ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.

പ്രധാനമന്ത്രി ആവാസ് യോജനയുടെ (നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും) ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ പ്രധാനമന്ത്രി കൈമാറി. സമഗ്ര ഗാതഗത ഹബ്ബ്, പ്രാദേശിക കുടിവെള്ള വിതരണ പദ്ധതികള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍, മേല്‍പ്പാലങ്ങള്‍ എന്നില ഉള്‍പ്പെടെ നിരവധി പശ്ചാത്തല വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. അതോടൊപ്പം മുന്ധ്രാ-ഡല്‍ഹി പെട്രോളിയം പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കും വഡോദരയില്‍ എച്ച്.പി.സി.എല്ലിന്റെ ഗ്രീന്‍ഫീല്‍ഡ് വിപണന ടെര്‍മിനല്‍ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

ഇന്ന് വഡോദരയില്‍ ആരംഭിച്ചിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ അളവ് മുമ്പ് ഒരിക്കലുമുണ്ടാകാത്ത തരത്തിലുള്ളതാണെന്ന് തുടര്‍ന്നു നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

തങ്ങളുടെ പരിഗണനയില്‍ പ്രഥമപരിഗണന വികസനത്തിനായിരിക്കണമെന്നതിലും ഒപ്പം വിഭവങ്ങള്‍ ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നതിലും ഗവണ്‍മെന്റിന് വ്യക്തതയുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
ഗോഖയ്ക്കും ദഹേജിനും ഇടയ്ക്കുള്ള ഫെറി സര്‍വീസിനെക്കുറിച്ച് തന്റെ കുട്ടിക്കാലം മുതല്‍ കേട്ടുതുടങ്ങിയതാണെന്നു് പ്രധാനമന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ വികസനത്തിലാണ് ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അറിയിച്ച പ്രധാനമന്ത്രി ഫെറി സര്‍വീസ് ഇന്നുമുതല്‍ പ്രവര്‍ത്തനനിരതമായതായും കൂട്ടിച്ചേര്‍ത്തു.

സര്‍ദാര്‍ പട്ടേല്‍ ജയന്തിയായ ഒക്‌ടോബര്‍ 31ന് മുന്‍വര്‍ഷത്തെപ്പോലെ ‘ഐക്യത്തിനായുള്ള ഓട്ടം(റണ്‍ ഫോര്‍ യൂണിറ്റി) സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉത്സാഹത്തോടെ ഇതില്‍ പങ്കെടുക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.