Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിച്ചു, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു

പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിച്ചു, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു

പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിച്ചു, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു

പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിച്ചു, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിച്ചു. അദ്ദേഹം കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും അഞ്ച് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. മന്ദാകിനി, സരസ്വതി നദികളുടെ കടവുകളിലെ താങ്ങുമതില്‍ ശക്തിപ്പെടുത്തല്‍, കേദാര്‍നാഥ് ക്ഷേത്രത്തിലേയ്ക്കുള്ള ഇടവഴി നിര്‍മ്മാണം, ശങ്കരാചാര്യ കുടീരം, ശങ്കരാചാര്യ മ്യൂസിയം എന്നിവയുടെ വികസനം, കേദാര്‍നാഥിലെ പുരോഹിതന്‍മാര്‍ക്കുള്ള വീട് നിര്‍മ്മാണം മുതലായവ ഇതിലുള്‍പ്പെടും. കേദാര്‍പുരി പുനര്‍ നിര്‍മ്മാണ പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ദീപാവലിക്ക് തൊട്ടടുത്ത ദിവസം കേദാര്‍നാഥില്‍ എത്താന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ ഇന്ന് നവവത്സരം ആരംഭിക്കകയാണെന്ന് പറഞ്ഞ അദ്ദേഹം ലോകമെമ്പാടുമുള്ള ഗുജറാത്തികള്‍ക്ക് ആശംസകളും നേര്‍ന്നു.

മനുഷ്യസേവ എന്നാല്‍ ദൈവത്തെ സേവിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്വാതന്ത്ര്യ ലബ്ദിയുടെ എഴുപത്തിയഞ്ചാം വര്‍ഷം നാം ആഘോഷിക്കുന്ന 2022 ഓടെ ഒരു വികസിത ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് താന്‍ പരിപൂര്‍ണമായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു. 2013 ലെ പ്രകൃതി ദുരന്തത്തെ ഒര്‍മ്മിച്ച് കൊണ്ട് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന താന്‍ കേദാര്‍നാഥിലെത്തി ദുരന്തത്തിനിരയായവര്‍ക്ക് ഗുജറാത്ത് ഗവണ്‍മെന്റില്‍ നിന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

തീര്‍ത്ഥാടകരുടെ സൗകര്യങ്ങളുടെ കാര്യത്തിലായാലും പൂജാരിമാരുടെ ക്ഷേമമായാലും ഒരു ഉത്തമ തീര്‍ത്ഥാടന കേന്ദ്രം എന്തായിരിക്കണമെന്ന് കേദാര്‍നാഥില്‍ നടന്ന് വരുന്ന പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ കാണാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേദാര്‍നാഥില്‍ വികസിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഉന്നത നിലവാരത്തിലുള്ളവയും ആധുനികവും ഒപ്പം പരമ്പരാഗത ആചാര വിചാരങ്ങളെ പരിരക്ഷിക്കുന്നതും, പരിസ്ഥിതിക്ക് തകരാറുണ്ടാക്കാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ആദ്ധ്യാത്മികതയ്ക്കും, സാഹസികതയ്ക്കും, വിനോദ സഞ്ചാരത്തിനും പ്രകൃതി സ്‌നേഹിക്കും നല്‍കാന്‍ ഹിമാലയത്തിന് ഏറെയുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഹിമാലയം സന്ദര്‍ശിച്ച് പര്യവേഷണം നടത്താന്‍ അദ്ദേഹം ഏവരെയും ക്ഷണിച്ചു.

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഡോ. കെ.കെ.പോള്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ. ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരും തദവസരത്തില്‍ സന്നിഹരായിരുന്നു.