Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കണ്ട്‌ല തുറമുഖത്തിനെ ദീന്‍ദയാല്‍ തുറമുഖമെന്ന് പുനര്‍നാമകരണം ചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി


കണ്ട്‌ല തുറമുഖത്തെ ദീന്‍ദയാല്‍ തുറമുഖമെന്ന് പുനര്‍നാമകരണം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

ഇന്ത്യയില്‍ പൊതുവേ തുറമുഖങ്ങള്‍ക്ക് അവ സ്ഥിതിചെയ്യുന്ന നഗരത്തിന്റെ പേരാണ് നല്‍കുന്നത്. എന്നാല്‍ ചില പ്രത്യേക കേസുകളില്‍ പ്രത്യേക പരിഗണന നല്‍കി മഹാന്മാരായ മുന്‍കാല നേതാക്കളുടെ പേരില്‍ തുറമുഖങ്ങള്‍ ഗവണ്‍മെന്റ് പുനര്‍നാമകരണം ചെയ്യാറുണ്ട്.

പശ്ചാത്തലം

കണ്ട്‌ലയിലുള്ള തുറമുഖത്തെ ദീന്‍നയാല്‍ തുറുമഖമെന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് കച്ച് ജില്ലയില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. സ്വന്തം ജീവിതം രാജ്യസേവനത്തിന് വേണ്ടി സമര്‍പ്പിച്ച പ്രമുഖനായ നേതാവായിരുന്നു പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ (25-09-1916 മുതല്‍ 1-02-1968 വരെ) . തന്റെ ജീവിതം മുഴുവനും രാജ്യസേവനത്തിന് വേണ്ടി അര്‍പ്പിക്കുകയും ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും പാവപ്പെട്ടവരുടെയും തൊഴിലാളി വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ജീവിതം ത്യാഗം ചെയ്യുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. സഹിഷ്ണുത, അച്ചടക്കം, നിസ്വാര്‍ത്ഥത എന്നീ തത്വതങ്ങളില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും രാജ്യത്തിന്റെ നിയമവാഴ്ചയെ ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ കര്‍മ്മങ്ങളും ‘സമഗ്രമായ മാനവികതയില്‍’ അധിഷ്ഠിതവുമായിരുന്നു. തന്റെ ജീവിതകാലം മുഴുവനും പൊതു അഭിപ്രായത്തെ മാനിച്ചുകൊണ്ടും നിസ്വാര്‍ത്ഥതയിലും നിയമവാഴ്ചയിലും അധിഷ്ഠിതമാക്കികൊണ്ട് ജനാധിപത്യത്തെ ഇന്ത്യവല്‍ക്കരിക്കാനായി അദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ തന്റെ ജീവിതം മുഴുനും പൊതുസേവനത്തിനായി സമര്‍പ്പിച്ചു. സത്യസന്ധത, പാവപ്പെട്ടവര്‍ക്കും താഴേത്തട്ടിലുള്ളവര്‍ക്കുമുള്ള നിസ്വാര്‍ത്ഥത സേവനം എന്നിവയുടെ സംക്ഷിപ്തരൂപമായിരുന്നു അദ്ദേഹം.