Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗ്രാറ്റുവിറ്റ് (ഭേദഗതി) ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ


പ്രധാനമന്രതി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബില്‍ 2017 പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് അംഗീകാരം നല്‍കി.

ഈ ബില്ലിലൂടെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി പരമാവധി ഉയരും. സി.സി.എസ് (പെന്‍ഷന്‍) നിയമത്തിന് കീഴില്‍ വരാത്തവരും കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ മുഖവിലയ്ക്ക് വരുന്നവരുമായ സ്വകാര്യമേഖല, പൊതുമേഖല,/ഗവണ്‍മെന്റിന് കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇത് ബാധകം.

പശ്ചാത്തലം

1972ലെ ഗ്രാറ്റുവിറ്റി നല്‍കല്‍ നിയമം പത്തോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ബാധകമായി വരുന്നത്. തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുകയെന്നതാണ് ഈ നിയമം നടപ്പാക്കിയതിന്റെ പ്രധാന ഉദ്ദേശ്യം. വിരമിക്കല്‍ എന്നത് പ്രായാധിക്യത്താലോ, ഭൗതിക വൈകല്യത്താലോ, ശരീരത്തിന്റെ പ്രധാനഭാഗങ്ങളിലുണ്ടാകുന്ന കേടുപാടുമൂലമോ ഉണ്ടാകുന്നതാകയാല്‍ സാമുഹിക സുരക്ഷ അനിവാര്യമാണ്. അതുകൊണ്ടുതന്നെ 1972ലെ ഗ്രാറ്റുവിറ്റി നല്‍കല്‍ നിയമം ഫാക്ടറികള്‍, വ്യവസായശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വേതനം നേടുന്ന തൊഴിലാളികള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സാമുഹിക സുരക്ഷാ നിയമനിര്‍മ്മാണമായിരുന്നു.

ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പരമാവധി ഗ്രാറ്റുവിറ്റി തുക 10 ലക്ഷം രൂപയാണ്. 1972ലെ കേന്ദ്ര സിവില്‍ സര്‍വീസ് (പെന്‍ഷന്‍) നിയമത്തിന് കീഴില്‍ വരുന്ന കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ഇതേ വ്യവസ്ഥകളായിരുന്നു. എന്നാല്‍ ഏഴാം ശമ്പളകമ്മിഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് മുമ്പ് കേന്ദ്ര സിവില്‍ സര്‍വീസ് (പെന്‍ഷന്‍) നിയമം 1972 പ്രകാരം അവര്‍ക്കും ഉയര്‍ന്ന ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഏഴാം ശമ്പളകമ്മിഷന്‍ ശിപാര്‍ശ നടപ്പാക്കിയതോടെ 2016 ജനുവരി ഒന്നുമുതല്‍ ഇതിന്റെ പരിധി 20 ലക്ഷം രൂപയായി ഉയര്‍ത്തി.

വിലക്കയറ്റവും വേതനവര്‍ദ്ധനവും പരിഗണിക്കുമ്പോള്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കുമുള്ള ഗ്രാറ്റുവിറ്റി പുനക്രമീകരിക്കണമെന്ന വീക്ഷണമാണ് കേന്ദ്ര ഗവണ്‍മെന്റിനുള്ളത്. 1972ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴില്‍ വരുന്ന തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയില്‍ മാറ്റം അനിവാര്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് 1972ലെ ഗ്രാറ്റുവിറ്റി നല്‍കല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ മുന്‍കൈയെടുക്കുകയായിരുന്നു.