Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി അമേരിക്കന് പ്രസിഡന്റ്, ഫ്രഞ്ച് പ്രസിഡന്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കന് പ്രസിഡന്റ് ബരാക്ക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്സ്വേ ഒലോന്ദ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് എന്നിവരുമായി ന്യൂയോര്ക്കില് കൂട്ടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, നാലു കയറ്റുമതി നിയന്ത്രണ സംവിധാനങ്ങളില് അംഗത്വത്തിനുള്ള ഇന്ത്യയുടെ താത്പര്യം, ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്സില് പരിഷ്ക്കരണം എന്നീ നാലു പൊതു വിഷയങ്ങള് കൂടിക്കാഴ്ചകളില് ചര്ച്ച ചെയ്തു.

കാലാവസ്ഥാ വ്യതിയാന വിഷയത്തിലുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കാര്ബണ് പുറന്തള്ളലിനെ സംബന്ധിച്ച് ഇന്ത്യ ദേശീയമായി നിര്ണ്ണയിച്ച ലക്ഷ്യങ്ങള് ഒക്ടോബര് രണ്ടിന് പ്രഖ്യാപിക്കാന് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുറന്തള്ളല് പരിധിയില് മാത്രമാവരുത് ശ്രദ്ധയെന്നും വികസ്വര രാജ്യങ്ങള്ക്ക് ശുദ്ധ ഊര്ജ്ജത്തിനാവശ്യമായ ധനസഹായവും സാങ്കേതിക വിദ്യയും നല്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ 175 ഗിഗാവാട്ട്സ് പുനസൃഷ്ടിക്കാവുന്ന ഊര്ജ്ജം ഉത്പാദിപ്പിക്കുകയെന്ന തന്റെ സ്വപ്നവും പ്രധാനമന്ത്രി പങ്കുവച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില് മേയ്ക്ക് ഇന് ഇന്ത്യയില് പങ്കാളികളാകാന് ശ്രീ മോദി ബ്രിട്ടനെ ക്ഷണിച്ചു. പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്സ്വേ ഒലോന്ദുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ മൈക്രോസോഫ്ട് സഹ-സ്ഥാപകന് ബില് ഗേറ്റ്സും സന്ദര്ശനത്തിനെത്തി. അമേരിക്കന് പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില് ഇരു രാജ്യങ്ങള്ക്കുമിടയിലെ ബന്ധത്തിലുണ്ടായ പുരോഗതി വിലയിരുത്തപ്പെട്ടു.

***