Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭൂട്ടാന്‍, ശ്രീലങ്ക, സ്വീഡന്‍, സൈപ്രസ് രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേയുമായി ന്യൂയോര്‍ക്ക് സിറ്റിയില്‍ കൂടിക്കാഴ്ച നടത്തി. 2015-നു ശേഷമുള്ള യു.എന്‍ വികസന അജണ്ടയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് പ്രധാനമന്ത്രിയെ ഷെറിംങ് ടോബ്‌ഗേ അഭിനന്ദിച്ചു. ഭൂട്ടാന്‍ ജല വൈദ്യുത പദ്ധതിയുടെ കാര്യത്തില്‍ കൈവരിച്ച പുരോഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യു.എന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഭൂട്ടാന്‍ പ്രധാനമന്ത്രി പിന്തുണ അറിയിച്ചു. ശ്രീലങ്ക പ്രസിഡന്റ് മഹിപാല സിരിസേനയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഈ വര്‍ഷം വിജയകരമായി രണ്ട് തെരെഞ്ഞെടുപ്പുകള്‍ നടത്താനായതില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ശ്രീലങ്കയിലെ സമാധാന ശ്രമങ്ങളും ഇന്ത്യയുടെ നിക്ഷേപങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.
സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാള്‍ ലോഫ്‌വെനുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ പദ്ധതിയില്‍ പങ്കാളികളാവാന്‍ സ്വീഡനെ ക്ഷണിച്ചു.

സൈപ്രസ് പ്രസിഡന്റ് നികോസ് അനാസ്റ്റാസിയേഡ്‌സുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

*****