കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയിലെ തസ്തികകള്‍ ഗവണ്‍മെന്റ് തസ്തികളുമായി ഏകീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര പൊതുമേഖലകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും അതുപോലെ മറ്റ് സ്ഥാപനങ്ങളിലും ജോലി നോക്കുന്ന താഴ്ന്ന വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ കുട്ടികള്‍ക്ക് ഒ.ബി.സി സംവരണാനുകൂല്യം ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ തീരുമാനം. കഴിഞ്ഞ 24 വര്‍ഷമായി തീരുമാനമാകാതെ കിടന്ന ഒരു വിഷയത്തിനാണ് ഇതിലൂടെ പരിഹാരമുണ്ടാക്കിയിരിക്കുന്നത്. ഇതിലൂടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും പണിയെടുക്കുന്ന താഴ്ന്നവിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ മക്കള്‍ക്ക് ഗവണ്‍മെന്റ് ജീവനക്കാരുടെ മക്കള്‍ക്ക് ലഭിക്കുന്നതുപോലെ ഒ.ബി.സി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അതോടൊപ്പം ഇതേ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവികളില്‍ പണിയെടുക്കുന്നവരെ നോണ്‍ ക്രീമീലേയര്‍ വിഭാഗമായി പരിഗണിക്കുന്നതും അവസാനിപ്പിക്കാന്‍ കഴിയും. ഇതുവരെ തസ്തിക ഏകീകരണം നടപ്പാക്കാത്തതുമൂലം ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ വരുമാനത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ നോണ്‍ ക്രീമീലേയര്‍ വിഭാഗങ്ങളായി പരിഗണിച്ച് ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. ഇതിലൂടെ യഥാര്‍ത്ഥ നോണ്‍ ക്രീമീലേയര്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് നഷ്ടമായിരുന്നത്. സാമൂഹികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തടയുന്നതിനായി രാജ്യത്താകമാനം ക്രീമീലെയര്‍ പരിധിക്കുള്ള മാനദണ്ഡം ആറു ലക്ഷം രൂപയില്‍ നിന്നും എട്ടുലക്ഷം രൂപയായി ഉയര്‍ത്താനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപഭോക്തൃ സൂചികയിലുണ്ടായ മാറ്റത്തിനനുസൃതമായിട്ടാണ് ക്രീമീലെയര്‍ പരിധി ഉയര്‍ത്തിയത്. ഇതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് സംവരണത്തിന്റെ നേട്ടം ലഭിക്കുമെന്ന് മാത്രമല്ല, ഗവണ്‍മെന്റ് സേവനങ്ങളുടെ ആനുകൂല്യങ്ങളും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കഴിയും.
സാമൂഹിക നീതി ഉറപ്പാക്കുന്നതിനും മറ്റ് പിന്നാക്ക വിഭാഗങ്ങളിലുള്ള അംഗങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനമുള്ള ഗവണ്‍മെന്റിന്റെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ നടപടികള്‍. ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി നല്‍കുന്നതിന് വേണ്ടിയുള്ള ഒരു ബില്‍ ഇതിനകം തന്നെ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു. അതോടൊപ്പം ഭരണഘടനയുടെ 340-ാം വകുപ്പ് പ്രകാരം ഒ.ബി.സി വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി കണ്ടുകൊണ്ട് ഒരു കമ്മിഷന്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും ഒ.ബി.സി വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂം ഗവണ്‍മെന്റ് ജോലിയിലും സംവരണത്തിന്റെ കൂടുതല്‍ ആനുകൂല്യം ലഭിക്കാന്‍ സഹായകരമാകും. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും കൂടുതല്‍ പ്രാതിനിധ്യം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ തീരുമാനങ്ങളെല്ലാം എടുത്തിട്ടുള്ളത്. അതോടൊപ്പം ഈ വിഭാഗങ്ങളിലെ കൂടുതല്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സാമൂഹിക ചലനാത്മകതയ്ക്കുള്ള അവസരം നഷ്ടപ്പെടില്ലെന്നും ഉറപ്പുവരുത്തും.
പശ്ചാത്തലം.
ഇന്ദിരാ സാഹ്‌നി കേസിലെ 1992 നവംബര്‍ 16 ലെ വിധിയില്‍ സുപ്രീംകോടതി ഗവണ്‍മെന്റിനോട് മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട സാമുഹികമായും സാമ്പത്തികമായും മുന്നാക്കം നില്‍ക്കുന്നവരെ ഒഴിവാക്കുന്നതിന് അനിവാര്യമായ സാമൂഹിക-സാമ്പത്തിക മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
1993 സെപ്റ്റംബര്‍ 8ലെ ഉത്തരവില്‍ ക്രീമീലെയര്‍ കണ്ടെത്തുന്നതിനള്ള മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു 1) 1993ല്‍ ഇതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും അവര്‍ 1993 മാര്‍ച്ച് 10ന് തന്നെ ഒ.ബി.സി വിഭാഗത്തില്‍ നിന്നും സാമുഹികമായി മുന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അതാണ് ക്രീമീലേയര്‍. ഈ റിപ്പോര്‍ട്ട് ക്ഷേമ മന്ത്രാലയം അംഗീകരിക്കുകയും അത് ഡി.ഒ.പി.ടിലേക്ക് അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 1993 സെപ്റ്റംബര്‍ 8ന് ക്രീമീലെയറില്‍ നിന്നും ഒഴിവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
അടിസ്ഥാനത്തില്‍ നിയമപരമായുള്ള തസ്തിക 2) കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളിലെ ഗ്രൂപ്പ് എ-ബി വിഭാഗം ഓഫീസര്‍മാരും നിയമപരമായ പൊതുമേഖല സ്ഥാപങ്ങളിലെ ജീവനക്കാര്‍, സര്‍വകലാശാല ജീവനക്കാര്‍ 3) കേണല്‍ മുതല്‍ മുകളിലോട്ടുള്ള സൈന്യത്തിലെ ഓഫീസര്‍മാരും അര്‍ദ്ധസൈനിക വിഭാഗത്തിലെ സമാനതസ്തികകളും. 4) ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ 5) കാര്‍ഷിക ഭൂമി, മറ്റ് തരത്തിലുള്ള ഭൂമികള്‍, കെട്ടിടങ്ങള്‍ എന്നിവ സ്വന്തമായി കൈവശമുള്ളവര്‍ 6)നികുതി ദായകരായ വരുമാനമുള്ളവര്‍. പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ ഇതിന് തത്തുല്യമായ തസ്തിക വഹിക്കുന്നവര്‍ക്ക് അര്‍ഹമായ മാറ്റങ്ങളിലൂടെ പ്രയോഗിക്കാമെന്നും ഈ ഉത്തരവ് വ്യക്തമാക്കുന്നു. അതിനായി ഈ സ്ഥാപനങ്ങളിലെ തസ്തികകള്‍ ഗവണ്‍മെന്റ് തസ്തികകള്‍ക്ക് തുല്യമായി നിശ്ചയിക്കേണ്ടിയുണ്ട്.
തീര്‍പ്പാകാതെ കിടന്ന ഈ തസ്തിക തത്തുല്യമാക്കലിലൂടെ വരുമാന മാനദണ്ഡം ഈ സ്ഥാപനങ്ങളിലെ ഓഫീസര്‍മാര്‍ക്കും ബാധകമാകുകയായിരുന്നു.
എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, തുടങ്ങിയവയിലെ തസ്തികകള്‍ ഗവണ്‍മെന്റിന്റേതിന് തുല്യമാക്കാനുള്ള നടപടികള്‍ ഒന്നും ആരംഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തസ്തിക നിര്‍ണ്ണയം ഏകദേശം 24 വര്‍ഷമായി അവതാളത്തിലായി കിടക്കുകയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ തസ്തിക തുല്യമാക്കുന്നത് വിശദമായി പരിശോധിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെ എല്ലാ എക്‌സിക്യൂട്ടീവ് തസ്തികകളും അതായത് ബോര്‍ഡ്തല എക്‌സിക്യൂട്ടീവ് ആന്റ് മാനേജീരിയല്‍ തല തസ്തികളെ ഗവണ്‍മെന്റിന്റെ ഗ്രൂപ്പ് എ തസ്തികകളായി കണക്കാക്കും അതോടെ അത് ക്രീമീലേയര്‍ ആകും. പൊതുമേഖലാ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുങ്ങിയ സ്ഥാപനങ്ങളില്‍ ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെല്‍-1നും അതിനുമുകളിലുമുള്ള തസ്തികകളെയും ഗവണ്‍മെന്റ് സര്‍വീസിലെ എ ഗ്രേഡ് തസ്തികകയ്ക്ക് തുല്യമാക്കി. അതോടെ അതും ക്രീമീലേയറായി. പൊതുമേഖല ബാങ്കുകളിലെ ക്ലര്‍ക്കുകള്‍, പ്യൂണ്‍മാര്‍, ധനകാര്യസ്ഥാപനങ്ങളിലെയും പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനികള്‍, എന്നിവിടങ്ങളില്‍ കാലാകാലങ്ങളിലുണ്ടാകുന്ന വരുമാനമാറ്റം പരിശോധിച്ച് തീരുമാനിക്കും. ഇത് വിശദമായ മാര്‍ഗ്ഗരേഖകളാണ്. ഓരോ ബാങ്കുകളും പൊതുമേഖല സ്ഥാപനങ്ങളും ഇന്‍ഷ്വറന്‍സ് കമ്പനികളും തങ്ങളുടെ വ്യക്തിഗതമായ തസ്തികകളെക്കുറിച്ച് മനസിലാക്കുന്നതിനായി ബന്ധപ്പെട്ട ബോര്‍ഡിന് മുന്നില്‍ ഇത് അവതരിപ്പിച്ച് നടപടി സ്വീകരിക്കണം.