ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയില്‍ മേച്ചി നദിക്ക് കുറുകെ പുതിയൊരു പാലം നിര്‍മ്മിക്കുന്നതിനുള്ള ചെലവ് പങ്കിടല്‍, സമയക്രമം നിശ്ചയിക്കല്‍, സുരക്ഷാ വിഷയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപ്പാക്കല്‍ സംവിധാനത്തിന് രൂപം നല്‍കാന്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ഒപ്പിടേണ്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ 158.65 കോടി രൂപ എ.ഡി.ബി. വായ്പ മുഖേന ഇന്ത്യ ലഭ്യമാക്കും. ദേശീയപാത 327 ബി. യില്‍ നേപ്പാളിലെ കാകര്‍വിത്ത മുതല്‍ ഇന്ത്യയിലെ പനിതാങ്കി വരെയുള്ള 1500 മീറ്റര്‍ നീളം വരുന്ന വരിപ്പാതയുടെ നവീകരണവുമായി ബന്ധപ്പെട്ടാണ് പുതിയ പാലം പണിയുന്നത് 825 മീറ്റര്‍ നീളം വരുന്ന ആറ് വരി അപ്രോച്ച് റോഡും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്ക്കുള്ള സുപ്രധാന പാതയായ ഏഷ്യന്‍ ഹൈവേ 02 ന്റെ അവസാന ഭാഗത്താണ് മേച്ചി പാലം.
മേഖലയിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി കടന്നുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിനും പാലത്തിന്റെ നിര്‍മ്മാണം സഹായിക്കും. ഒപ്പം വ്യാവസായിക, സാമൂഹിക, സാംസ്‌കാരിക വിനിമയങ്ങള്‍ ശക്തിപ്പെടുത്തികൊണ്ട് ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയപാത അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷനെയാണ് (എന്‍.എച്ച്.ഐ.ഡി.സി.എല്‍) പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്. നേപ്പാള്‍ ഗവണ്‍മെന്റുമായി കൂടിയാലോചിച്ച ശേഷമാണ് പാലത്തിന്റെ അലൈന്‍മെന്റ് നിശ്ചയിച്ചതും, വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതും.