Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ധീരതാ പുരസ്ക്കാര ജേതാക്കളെ ആദരിക്കുന്നതിനുള്ള വെബ് സൈറ്റിന് പ്രധാനമന്ത്രി സമാരംഭം കുറിച്ചു


സ്വാതന്ത്ര്യത്തിന് ശേഷം ധീരതാ പുരസ്ക്കാരം നേടിയ എല്ലാവരെയും ആദരിക്കുന്നതിനായുള്ള പുതിയൊരു വെബ് സൈറ്റ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

http://gallantryawards.gov.in/ എന്ന വെബ് സൈറ്റിന്‍റെ ഉദ്ഘാടനം ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രഖ്യാപിച്ച് കൊണ്ട് സായുധ സേനാംഗങ്ങളിലും സിവിലിയന്‍മാരിലും ഉള്ള നമ്മുടെ ധീരരായ പുരുഷന്മാരെയും വനിതകളെയും കുറിച്ചുള്ള കഥകള്‍ പറഞ്ഞ് തരാനും അവ സൂക്ഷിക്കാനുമുള്ള പോര്‍ട്ടലാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ പോര്‍ട്ടലില്‍ ഏതെങ്കിലും വിവരങ്ങള്‍/ ഫോട്ടോ തുടങ്ങിയവ വിട്ട് പോയിട്ടുണ്ടെങ്കില്‍ അവ കൂട്ടിച്ചേര്‍ക്കാനായി സൈറ്റിലുള്ള ഫീഡ്ബാക്ക് ലിങ്കിലൂടെ ദയവായി പങ്ക് വയ്ക്കുക,” പ്രധാനമന്ത്രി പറഞ്ഞു.