Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ 13ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം.വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്ത്യയുടെ 13ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം.വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി പറഞ്ഞു: ‘ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എം.വെങ്കയ്യനായിഡു ഗാരുവിന് അഭിനന്ദനങ്ങള്‍. ഫലപ്രദവും പ്രോത്സാഹജനകവുമായ ഒരു അവസരത്തിന് എന്റെ എല്ലാ ആശംസകളും.

പാര്‍ട്ടിയിലും ഗവണ്‍മെന്റിലും എം.വെങ്കയ്യ നായിഡു ഗാരുവുമൊത്തു പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകളാണു മനസ്സു നിറയെ. ഞങ്ങള്‍ തമ്മിലുള്ള ഈ ബന്ധം ആഹ്ലാദിപ്പിക്കുന്നതാണ്.

വെങ്കയ്യ നായിഡു രാഷ്ട്രനിര്‍മാണത്തിനായി പ്രത്ജ്ഞാബദ്ധതയുള്ള, ശുഷ്‌കാന്തിയും സമര്‍പ്പണബോധവുമുള്ള ഉപരാഷ്ട്രപതിയെന്ന നിലയില്‍ രാജ്യത്തെ സേവിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.’

******