Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാബൂളിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തിയായി അപലപിച്ചു


കാബൂളില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അഫാഗാനിസ്ഥാന്‍ ഗവണ്‍മെന്റിനോടും അഫ്ഗാന്‍ ജനതയോടുമുള്ള ഐക്യദാര്‍ഢ്യവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

‘കാബൂളിലെ ഭീകരാക്രമണത്തെ ശക്തിയായി അപലപിക്കുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് നിര്‍വ്യാജം സഹതപിക്കുന്നു.

ഭീകരതയ്‌ക്കെതിരായ അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റിന്റെയും, അഫ്ഗാനിസ്ഥാന്‍ ജനതയുടെയും പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി ഞങ്ങള്‍ നിലകൊള്ളുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.