പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേന്ദ്ര ഗവണ്മെന്റിന്റെ മുതിര്‍ന്ന ശാസ്ത്ര ഉദ്യോഗസ്ഥരുമായി ന്യൂ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. നിതി ആയോഗ് അംഗം ഡോ. വി.കെ. സാരസ്വത്, കേന്ദ്ര ഗവണ്മെന്റിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ. ആര്. ചിദംബരം, കേന്ദ്ര ഗവണ്മെന്റിന്റെ ശാസ്ത്ര വകുപ്പുകളുമായി ബന്ധപ്പെട്ട സെക്രട്ടറിമാര്‍ മുതലായവര്‍ സന്നിഹിതരായിരുന്നു.
ശാസ്ത്ര ഗവേഷണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കുമുള്ള താക്കോലാണ് ശാസ്ത്രവും സാങ്കേതികവിദ്യയും, നവീനാശയങ്ങളുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശാസ്ത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടെ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതിനാണ് ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഗവണ്മെന്റിന്റെ മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞു.
സ്പോര്‍ട്ട്സില്‍ കായിക പ്രതിഭകളെ കണ്ടെത്തുന്നത് ഉദാഹരിച്ചുകൊണ്ട്, സ്കൂള്‍ കുട്ടികള്‍ക്കിടയിലെ തിളക്കമാര്‍ന്ന മികച്ച ശാസ്ത്ര പ്രതിഭകളെ കണ്ടെത്താന്‍ സംവിധാനങ്ങള്‍ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാനതലത്തില്‍ ഒട്ടേറെ നവീന ആശയങ്ങള്‍ പൊട്ടിവിടരുന്നുണ്ട്. വിജയകരങ്ങളായ ഇത്തരം നവീന ആശയങ്ങളെ രേഖപ്പെടുത്താനും അവയുടെ പകര്‍പ്പ് എടുക്കാനും ഒരു സംവിധാനമുണ്ടാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രതിരോധ സേനാംഗങ്ങളുടെ നവീനാശയങ്ങളും ഈ പശ്ചാത്തലത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.
കാര്‍ഷിക രംഗത്ത്, ഉയര്‍ന്ന തോതില്‍ മാംസ്യമുള്ള പയര്‍വര്‍ഗ്ഗങ്ങള്‍, പോഷക ഗുണമുള്ള ഭക്ഷണം, ആവണക്കിന്റെ മൂല്യവര്‍ദ്ധന തുടങ്ങിയവയെ മുന്‍ഗണനാ മേഖലകളായി കണ്ട് ഇവയുടെ വികസനം ത്വരിതപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഊര്‍ജ്ജ രംഗത്ത്, ഇറക്കുമതിക്ക് മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
വെല്ലുവിളികള്‍ക്കൊത്ത് ഉയരുന്നതിലും രാജ്യത്തെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലുള്ള പരിഹാരങ്ങള്‍ കാണുന്നതിലും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവില്‍ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 2022 ല്‍ കൈവരിക്കാന്‍ കഴിയുന്ന തരത്തിലുള്ള വ്യക്തമായ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Met top scientific officials of the Government of India & discussed various areas of scientific research. https://t.co/O1fI8PAESz
— Narendra Modi (@narendramodi) July 19, 2017
Deliberated on application of science in various sectors, including agriculture & energy, for the benefit of citizens.
— Narendra Modi (@narendramodi) July 19, 2017