പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സംരക്ഷിക്കുക എന്നിവയില്‍ ബംഗ്ലാദേശുമായുള്ള കരാറിലെ സംയുക്ത വ്യാഖ്യാനങ്ങള്‍ക്ക് (ജോയിന്റ് ഇന്റര്‍പ്രട്ടീവ് നോട്ട്-ജെ.ഐ.എന്‍)അംഗീകാരം നല്‍കി.
ഇന്ത്യയും ബംഗ്ലാദേശും ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ള നിക്ഷേപങ്ങളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള കരാറിന് കൂടുതല്‍ വ്യക്തത നല്‍കാന്‍ ഈ സംയുക്ത വ്യാഖ്യാനത്തിന് കഴിയും. കരാറിലെ പല വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും അംഗീകരിക്കേണ്ട നിരവധി സംയുക്ത വ്യാഖ്യാനങ്ങളാണ് ജെ.ഐ.എന്നിലുള്ളത്. നിക്ഷേപകന്‍, നിക്ഷേപം എന്നിവയുടെ നിര്‍വചനം നികുതി ഒഴിവാക്കുന്നതിനുള്ള നടപടികള്‍, ന്യായവും സമതുലിതവുമായ പരിഗണനകള്‍, ദേശിയ പരിഗണന, ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീമെന്ന പരിഗണന, അവകാശമൊഴിപ്പിക്കല്‍, പ്രധാനപ്പെട്ട സുരക്ഷാ താല്‍പര്യങ്ങള്‍, ഒരു നിക്ഷേപകനും കരാറുകാരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കു തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും.
നിഷേപക കരാര്‍ ഭരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പൂരകമായിട്ടായിരിക്കും പൊതുവേ ഈ സംയുക്ത വ്യാഖ്യാന പ്രസ്താവനകള്‍ പ്രവര്‍ത്തിക്കുക. ഉഭയകക്ഷി നിക്ഷേപ കരാറുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ തര്‍ക്കപരിഹാര നീതിന്യായ വ്യവസ്ഥകള്‍ക്ക് മുന്നില്‍ കുടുതല്‍ വിശ്വാസ്യ മൂല്യങ്ങളുണ്ടാക്കും. ഇത്തരത്തിലുള്ള ഒരു അനുകൂല കര്‍മ്മ പദ്ധതികളിലൂടെ രാജ്യങ്ങള്‍ക്ക് തര്‍ക്കപരിഹാര കേന്ദ്രങ്ങളെ കൂടുതല്‍ യുക്തിസഹമായും പ്രവചാനാതീതമായും സമീപിക്കാന്‍ കഴിയും.